ബ്രേക്ക് ഫാസ്റ്റിന് ഇവയൊക്കെയാണോ നിങ്ങൾ കഴിക്കുന്നത്? എന്നാൽ സൂക്ഷിക്കുക

ആരോഗ്യകരമായ പ്രാതലാണ് ഒരാള്‍ക്ക് ദിവസം മുഴുവന്‍ ഊര്‍ജം നല്‍കുന്നത്. രാവിലെ തന്നെ വയറ് നിറയെ എന്തെങ്കിലും കഴിക്കുകയല്ല, മറിച്ച്‌ ശരീരത്തിന് വേണ്ടത് കഴിക്കുകയാണ് പ്രധാനം. ചില ഭക്ഷണ ശീലങ്ങള്‍ രാവിലെ തന്നെ ഒഴിവാക്കേണ്ടത് ഇതിന് അത്യന്താപേക്ഷിതമാണ്.അവ ഏതൊക്കെയാണെന്ന് നോക്കാം.

കാപ്പി

കടുപ്പമുള്ള കാപ്പി കുടിച്ച്‌ ഒരു ദിവസം ആരംഭിക്കുന്നവരാണ് കൂടുതല്‍ പേരും. എന്നാൽ വെറും വയറ്റില്‍ കാപ്പി ഒഴിച്ചു കൊടുക്കുന്നത് അസിഡിറ്റിക്ക് കാരണമാകും.

വാഴപ്പഴം

രാവിലെ തന്നെ വാഴപ്പഴം കഴിക്കുന്നതും നല്ല ശീലമല്ല. മഗ്നീഷ്യവും പൊട്ടാസ്യവും കൂടുതലുള്ള വാഴപ്പഴം രാവിലെ കഴിക്കുന്നത് രക്തത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കും.

സിട്രിക് പഴങ്ങള്‍

ജ്യൂസാക്കാതെ പഴങ്ങള്‍ കഴിക്കുക എന്ന് പറയുമ്ബോള്‍, എല്ലാ പഴങ്ങളും രാവിലെ കഴിക്കാന്‍ യോഗ്യമല്ല. ഓറഞ്ച്, തക്കാളി പോലുള്ളവ രാവിലെ ഒഴിവാക്കാം. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മത്തിന്റെ ആരോഗ്യത്തിനും വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍ നല്ലതാണെങ്കിലും ഇവ രാവിലെ കഴിക്കുന്നത് നെഞ്ചെരിച്ചിലിനും അസിഡിറ്റിക്കും കാരണമാകും.

സാലഡ്

പച്ചക്കറി ശരീരത്തിന് നല്ലതാണ്. എന്നാല്‍ രാവിലെ തന്നെ അത് നല്ല ശീലമല്ല. നിറയെ ഫൈബര്‍ അടങ്ങിയിട്ടുള്ള പച്ചക്കറി രാവിലെ തന്നെ കഴിക്കുന്നത് ദഹനപ്രശ്നം ഉണ്ടാക്കും. അസിഡിറ്റിക്കും കാരണമാകും. രാവിലെ തന്നെ വയറ് വേദനയോടെ തുടങ്ങുന്നത് ദിവസം മുഴുവനുമുള്ള അസ്വസ്ഥതയ്ക്ക് കാരണമാകും.

ജ്യൂസ്

ആരോഗ്യകരമായ പ്രഭാത ഭക്ഷണം എന്ന് കരുതി ജ്യൂസുകള്‍ ഉള്‍പ്പെടുത്തുന്നവരാണ് മിക്കവരും. എന്നാല്‍ ഇതില്‍ അടങ്ങിയിട്ടുള്ള ഫ്രക്ടോസ് ഇന്‍സുലിന്റെ തോത് ഉയര്‍ത്തും. പഴങ്ങള്‍ ജ്യൂസാക്കാതെ കഴിക്കുന്നതാണ് രാവിലെ നല്ലത്. കോളയും രാവിലെ കുടിക്കരുത്.

സാന്‍ഡ്‌വിച്ച്‌

തിരക്കു പിടിച്ച ജീവിതത്തില്‍ എളുപ്പത്തില്‍ കഴിക്കാവുന്നതും ഉണ്ടാക്കാനാവുന്നതും എന്നതാണ് സാന്‍ഡ്‌വിച്ചിനെ ബ്രേക്ക്ഫാസ്റ്റായി തിരഞ്ഞെടുക്കാന്‍ പലരേയും പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇതിലെ വെണ്ണയും കൊഴുപ്പും ശരീരത്തിന് നല്ലതല്ല. പ്രാതലിന് സാന്‍ഡ്‌വിച്ച്‌ പൂര്‍ണമായും ഒഴിവാക്കുക എന്നതാണ് ശരിയായ വഴി.

യോഗര്‍ട്ട്

ദഹനത്തിന് സഹായിക്കുന്ന ഭക്ഷണമാണ് യോഗര്‍ട്ട്. എന്നാല്‍ രാവിലെ വെറും വയറ്റില്‍ യോഗര്‍ട്ട് കഴിക്കുന്നത് വിപരീത ഫലം ഉണ്ടാക്കും. രാവിലെ ശരീരത്തിന് ആവശ്യമായ ഭക്ഷണം നല്‍കി പിന്നീട് യോഗര്‍ട്ട് കഴിക്കാം. എങ്കിലേ ഗുണം ലഭിക്കുകയുള്ളൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here