പഞ്ചാബിലെ സ്ഥാനാർഥി പ്രഖ്യാപനം നാളെ; കോൺഗ്രസിൽ ആഭ്യന്തരപോര് ശക്തമാകുന്നു

പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കാനിരിക്കെ പഞ്ചാബ് കോൺഗ്രസിൽ ആഭ്യന്തരപോര് ശക്തമാകുന്നു. ചരഞ്ജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തി കാണിക്കാനുള്ള ശ്രമത്തെ എതിർത്തു പിസിസി അധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ദു രംഗത്തെത്തി. താളത്തിനൊത്ത് തുള്ളുന്ന ദുര്‍ബല മുഖ്യമന്ത്രിയെയാണ് ഹൈക്കമാൻഡിന്‌ വേണ്ടതെന്ന് സിദ്ധു തുറന്നടിച്ചു. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിൽ സിദ്ധുവിന്റെ രാഷ്ട്രീയ നീക്കം കോൺഗ്രസിന് നിർണായകമാകും.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കോൺഗ്രസ് നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് ഹൈക്കമാൻഡിനെ സമ്മർദ്ദത്തിൽ ആക്കുന്ന പരസ്യ പ്രസ്താവനയുമായി PCC അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധു കഴിഞ്ഞ ദിവസം രംഗത്തെത്തിയത് . തങ്ങളുടെ താളത്തിനൊത്ത് തുള്ളുന്ന ദുർബലനായ മുഖ്യമന്ത്രിയെ ആണ് മുകളിലുള്ളവർക്ക് വേണ്ടത് എന്നാണ് സിദ്ധുവിന്റെ പരാമർശം.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ല സാധാരണ കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുക. എന്നാല്‍ പഞ്ചാബില്‍ നേതൃതര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നേരത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിടാൻ തീരുമാനിച്ചത് . മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിക്കു തന്നെ നറുക്കുവീഴാനാണു സാധ്യത. 2 മണ്ഡലങ്ങളിൽ ചന്നിയെ സ്ഥാനാർഥിയാക്കിയതും ഇതിന്റെ ഭാഗമായാണെന്നാണ് സൂചന. ലുധിയാനയിൽ നാളെ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിലാവും രാഹുൽ ഗാന്ധി പഞ്ചാബിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുക. അതേസമയം, ആംആദ്മിയിൽ കടുത്ത വെല്ലുവിളി നേരിടുന്ന കോൺഗ്രസ് ഈ വിഷയം എങ്ങനെ പരിഹരിക്കും എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News