
ഗായിക ലതാ മങ്കേഷ്കറിന്റെ നില അതീവ ഗുരുതരമായി തുടരുന്നതായി റിപ്പോർട്ട്.
കഴിഞ്ഞ മാസം ആദ്യമാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ അവരെ പ്രവേശിപ്പിച്ചത്. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടായതിനെ തുടർന്ന് രണ്ട് ദിവസം മുൻപാണ് വെന്‍റിലേറ്ററിൽ നിന്ന് മാറ്റിയത്. വീണ്ടും ആരോഗ്യ നില വഷളായതിനെ തുടർന്ന് ഐസിയുവിലേക്ക് മാറ്റി. 92 കാരിയായ ഗായിക ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. ജനുവരി 30 ന് അവർ കൊവിഡ് മുക്തയായതാണ്.
എന്നാൽ ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില വീണ്ടും വഷളാകുകയും അതീവ ഗുരുതരാവസ്ഥയിലാണെന്നും വെന്റിലേറ്റർ സഹായത്തിലാണെന്നും ബ്രീച്ച് കാൻഡി ഹോസ്പിറ്റലിലെ ഡോ പ്രതിത് സമദാനി അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here