ഹരി എസ് കർത്തയെ ഗവർണറുടെ സ്റ്റാഫിൽ നിയമിക്കാൻ നിർദേശം

ബിജെപി സംസ്ഥാന കമ്മറ്റി അംഗവും,ജന്മ ഭൂമി മുൻ എഡിറ്ററുമായ ഹരി എസ് കർത്തയെ ഗവർണറുടെ സ്റ്റാഫിൽ നിയമിക്കാൻ നിർദേശിച്ച് ഫയൽ സർക്കാരിലേക്ക് അയച്ചു.

അഡിഷണൻ പേഴ്സണൽ അസിസ്റ്റന്റയാണ് നിയമന ശുപാർശ നൽകിയിരിക്കുന്നത്.കുമ്മനം രാജശേഖരൻ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന ഘട്ടത്തിൽ മുഖ്യ ഉപദേശകനായും ഹരി എസ് കർത്ത പ്രവർത്തിച്ചിട്ടുണ്ട്.

നേരത്തെ സിക്കന്തർ ഭക്ത് ഗവർണ്ണർ ആയിരിക്കെ സ്റ്റാഫിൽ മലയാളികളെ ഉൾപ്പെടുത്തിയിരുന്നെങ്കിലും സജീവ രാഷ്ട്രീയ പ്രവർത്തകനെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്യുന്നത് സമീപകാലത്ത് ആദ്യമായാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel