ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതി

നടന്‍ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതി. തൃശ്ശൂരില്‍ ഹോംനേഴ്‌സായി ജോലി ചെയ്തിരുന്ന കണ്ണൂര്‍ സ്വദേശിനിയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

പത്ത് വര്‍ഷം മുന്‍പ് കൊച്ചിയിലെ ഒരു വീട്ടില്‍ വെച്ച് ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.2010 ല്‍ തൃശ്ശൂരില്‍ വെച്ച് പരിചയപ്പെട്ടയാളില്‍ നിന്നാണ് ബാലചന്ദ്രകുമാറിന്റെ ഫോണ്‍ നമ്പര്‍ ലഭിച്ചത്. ജോലി അന്വേഷിക്കുകയാണെന്ന് പറഞ്ഞതിനെത്തുടര്‍ന്നാണ് നമ്പര്‍ തന്നത്.

പിന്നീട് ഈ നമ്പറില്‍ വിളിച്ചതിനെത്തുടര്‍ന്ന് കൊച്ചിയിലെ ഒരു വീട്ടിലേക്ക് വിളിച്ചു വരുത്തുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്നും പരാതിയിലുണ്ട്. മാത്രമല്ല പീഡന ദൃശ്യങ്ങള്‍ രഹസ്യമായി മൊബൈലില്‍ പകര്‍ത്തുകയും അത് തന്നെ കാണിക്കുകയും ചെയ്തതതോടെ ഭയന്നു പോയതിനാല്‍ അന്ന് പരാതി നല്‍കാന്‍ കഴിഞ്ഞില്ല.

എന്നാല്‍ ഇപ്പോള്‍ ചാനലുകളില്‍ വന്നിരുന്ന് പലര്‍ക്കെതിരെയും വെളിപ്പെടുത്തല്‍ നടത്തുന്ന സാഹചര്യത്തില്‍ ബാലചന്ദ്രകുമാറിന്റെ തനിനിറം സമൂഹത്തിനു മുന്‍പില്‍ കൊണ്ടുവരുന്നതിനാണ് ഇപ്പോള്‍ പരാതി നല്‍കുന്നതെന്നും യുവതി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here