തിങ്കളാഴ്ച മുതല്‍ 10, 11, 12 ക്ലാസുകള്‍ വൈകുന്നേരം വരെ: മന്ത്രി വി ശിവന്‍കുട്ടി

ഫെബ്രുവരി 14  തിങ്കളാഴ്ച മുതല്‍ 10, 11, 12 ക്ലാസുകള്‍ വൈകുന്നേരം വരെയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിലവില്‍ ഉച്ചവരെയാണ് ക്ലാസുകള്‍
ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ 14 ന് തുടങ്ങും.

പരീക്ഷയ്ക്കാണ് ഊന്നല്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. മോഡല്‍ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പും നടക്കുകയാണ്. പാഠ ഭാഗങ്ങള്‍ തീര്‍ക്കുകയാണ് ലക്ഷ്യം.

ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലെ പ്രവര്‍ത്തന മാര്‍ഗരേഖ തിങ്കളാഴ്ച പുറത്തുവിടുമെന്നും തിങ്കളാഴ്ച വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here