ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കുഴിച്ചിട്ട സംഭവം; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

കാസർകോട് മഞ്ചേശ്വരത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.. മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.

സ്ഥലമുടമ വിശ്വനാഥ ഭട്ടിന്റെയും മരിച്ച ശിവചന്ദിന്റെ കൂടെ ജോലി ചെയ്ത തൊഴിലാളികളുടെയും മൊഴികളിലെ വൈരുദ്ധ്യമാണ് പോലീസിനെ കുഴക്കുന്നത്. ആദ്യം കുളത്തിൽ വീണ് മരിച്ചുവെന്ന് സ്ഥലമുടമ പറഞ്ഞെങ്കിലും പിന്നീട് മരം വെട്ടുന്നതിനിടെ ഷോക്കേറ്റ് മരിച്ചുവെന്നാണ് മൊഴി നൽകിയത്.

ശിവ ചന്ദിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ബുദ്ധിമുട്ടാണെന്ന് കൂടെയുണ്ടായിരുന്ന ബന്ധു അറിയിച്ചു. ഇതേ തുടർന്നാണ് മൃതദേഹം കൃഷി തോട്ടത്തിൽ തന്നെ കുഴിച്ചിട്ടതെന്നാണ് സ്ഥലമുടമ പറയുന്നത്.. ദുരൂഹത നീക്കാൻ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഡിസംബർ 25 നാണ് ജാർഘണ്ഡ് സ്വദേശി ശിവചന്ദ് മരിച്ചതെന്നാണ് വിവരം. ശിവചന്ദിനൊപ്പം ജോലി ചെയ്തവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News