കേരളത്തിലേക്ക് നിക്ഷേപകരെ സ്വാഗതം ചെയ്ത്  മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ദുബായിയിൽ  ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

കേരളത്തിലേക്ക് നിക്ഷേപകരെ സ്വാഗതം ചെയ്ത്  മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ദുബായിയിൽ  ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും നിക്ഷേപ സുരക്ഷയുള്ള സംസ്ഥാനം കേരളമാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിക്ഷേപകർക്ക് നിരവധി അവസരങ്ങളാണ് കേരളത്തിൽ ഉള്ളതെന്നും സംരംഭകർക്ക് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .

അടിസ്ഥാന സൗകര്യം , ഐടി സ്റ്റാര്‍ട്ടപ്, ആരോഗ്യം , ടൂറിസം തുടങ്ങിയ മേഖലകളിലെ കേരളത്തിന്റെ നിക്ഷേപ അവസരങ്ങൾ ഇൻവെസ്റ്റേഴ്‌സ്‌ മീറ്റിൽ പരിചയപ്പെടുത്തി.

വ്യവസായം തുടങ്ങാന്‍ സൗകര്യം ഒരുക്കുന്ന ഏകജാലകമായ കെ സ്വിഫ്റ്റ് ഉള്‍പ്പടെയുള്ള ആശയങ്ങളെ നിക്ഷേപകര്‍ക്ക് പരിചയപ്പെടുത്തി. കെ റെയിൽ ഉൾപ്പെടെയുള്ള വികസന പദ്ധതികളെ കുറിച്ച് മന്ത്രി പി രാജീവ് സംസാരിച്ചു. പ്രവാസി നിക്ഷേപകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സമിതിയെ നിയോഗിക്കും എന്നും പി രാജീവ് പറഞ്ഞു.

കെ എസ് ഐ ഡി സി, കിന്‍ഫ്ര, കെ-ബിപ് എന്നിവയുമായി സഹകരിച്ച്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയാണ് ദുബായിയിൽ ഇൻവെസ്റ്റേഴ്‌സ് മീറ്റ് സംഘടിപ്പിച്ചത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News