ചിപ്പുകളോടുകൂടിയ ഇ-പാസ്‌പോർട്ടുകൾ വരുന്നു; അറിയേണ്ടതെല്ലാം!!!

ചിപ്പുകളോടുകൂടിയ ഇ-പാസ്‌പോർട്ടുകൾ വരുന്നു….അറിഞ്ഞിരിക്കാം ഇ പാസ്പോർട്ടിനെപ്പറ്റി.

രാജ്യത്ത് ഉടൻ അവതാരമെടുക്കുന്ന, ഡിജിറ്റൽ യുഗത്തിലെ പുതുമുഖമാണ് ഇ-പാസ്പോർട്ട്. ഇന്ത്യൻ വിദേശകാര്യവകുപ്പ് സെക്രട്ടറി സഞ്ജയ്‌ ഭട്ടാചാര്യ രാജ്യത്തെ പൗരന്മാർക്ക് ഇ-പാസ്പോർട്ട് അവതരിപ്പിക്കുമെന്ന് പറഞ്ഞത് അടുത്തിടെയാണ്. കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽ കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനായി അടുത്ത വർഷം മുതൽ ഇ-പാസ്‌പോർട്ടുകൾ പുറത്തിറക്കുമെന്ന് വ്യക്തമാക്കി.അന്താരാഷ്‌ട്ര യാത്രകൾ സുഗമമാക്കുന്നതിന് ഈ സാമ്പത്തിക വർഷം ചിപ്പുകളോടുകൂടിയ ഇ-പാസ്‌പോർട്ടുകൾ പുറത്തിറക്കുമെന്നായിരുന്നു പ്രഖ്യാപനം.

ധനമന്ത്രി പറയുന്നതനുസരിച്ച് ഇത്തരത്തിൽ ഈ ചിപ്പ് അടങ്ങുന്ന ഇ-പാസ്‌പോർട്ടുകൾക്ക് വിപുലമായ സുരക്ഷാ സവിശേഷതകൾ ഉണ്ട്. ഇത് ബയോമെട്രിക് ഡാറ്റ സംരക്ഷിക്കുകയും ലോകമെമ്പാടുമുള്ള ഇമിഗ്രേഷൻ ചെക്ക്‌പോസ്റ്റുകളിലൂടെയുള്ള യാത്രകൾസുഗമമാക്കുകയും ചെയ്യും.ഇമിഗ്രേഷൻ കൗണ്ടറുകളിലെ നീണ്ട ക്യൂവിൽ നിന്നും രക്ഷപ്പെടാനും ഇത് വഴി അന്താരാഷ്ട്ര യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കാനും സാധിക്കും ഇങ്ങനെ നീണ്ട വിശേഷനാണ് ഇ പാസ്‌പോർട്ടിന്റെ കുറിച്ച് പറയുന്നുണ്ട്

എന്താണീ ഇ-പാസ്പോർട്ട്?

ഒറ്റനോട്ടത്തിൽ സാധാരണ പാസ്പോർട്ട് പോലിരിക്കുന്ന ഇവ ഇലക്ട്രോണിക് ചിപ്പിനാൽ നിർമ്മിതമാണ്. പേര്, ജനനത്തീയതി, വിലാസം, യാത്രാവിവരങ്ങൾ തുടങ്ങി ഒരു വ്യക്തിയുടെ പാസ്‌പോർട്ടിൽ ഉണ്ടായിരിക്കുന്ന മുഴുവൻ വിവരങ്ങളും ചിപ്പിൽ അടങ്ങിയിട്ടുണ്ടാകും.

ബയോമെട്രിക് ഡാറ്റയെ ആശ്രയിക്കുന്നതിനാൽ ഇത് കൂടുതൽ സുരക്ഷിതവുമാണ്.എളുപ്പത്തിലുള്ള ട്രാക്കിംഗ്-ഇത് ആളുകളുടെ ബയോമെട്രിക് വിവരങ്ങൾ സംരക്ഷിക്കുകയും തൽഫലമായി, ഡാറ്റ മോഷണവും ഡ്യൂപ്ലിക്കേറ്റ് പാസ്‌പോർട്ടുകൾ സൃഷ്ടിക്കുന്നതും തടയും.

നിലവിലെ സാഹചര്യത്തിൽ പാസ്പോർട്ട് പരിശോധനക്കെടുക്കുന്ന അധികസമയം ഇമിഗ്രേഷൻ കൗണ്ടറുകളിലെ നടപടിക്രമങ്ങൾ വൈകിപ്പിക്കുകയും അതുവഴി യാത്രാതടസങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.ഇ-പാസ്‌പോർട്ട് ഉള്ള യാത്രക്കാർ ദീർഘനേരം കാത്തിരിക്കേണ്ടതില്ല, നിമിഷങ്ങൾക്കകം പരിശോധിച്ചേക്കാം.

ചിപ്പിന് എന്തെങ്കിലും സംഭവിച്ചാൽ ഇ പാസ്പോർട്ട് പ്രവർത്തിക്കില്ല. ഇ-പാസ്‌പോർട്ട് പ്രക്രിയയ്ക്ക് നിരവധി സുരക്ഷാ സംവിധാനങ്ങളുണ്ട്.

ഇ പാസ്പോർട്ടിലെ വിവരങ്ങൾ മാറ്റാൻ ആർക്കും സാധിക്കില്ല. വിപണിയിലെ വ്യാജ പാസ്‌പോർട്ടുകൾ തടയാനും ഇത് സഹായിക്കും

റിപ്പോർട്ടുകളനുസരിച്ച്, വിദേശകാര്യമന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യയിലെ 36 പാസ്പോർട്ട് ഓഫീസുകളിലും ഇ-പാസ്പോർട്ട് ലഭ്യമായിരിക്കും. തീർത്തും ഡിജിറ്റൽ ആണെന്നതിനാൽ ചിപ്പിൽ കൃത്രിമം കാണിച്ചാൽ അത് എളുപ്പം തിരിച്ചറിയാവുന്നതാണ്.ബലമേറിയതും നശിപ്പിക്കാൻ പ്രയാസമുള്ളതുമായ ചിപ്പിൽ അടങ്ങിയ വിവരങ്ങൾ ഉപയോഗിച്ച് ഏത് ഇമിഗ്രേഷൻ കൗണ്ടറിലും ഐഡന്റിറ്റി പരിശോധിക്കുന്നത് എളുപ്പമാകുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള മറ്റൊരു ചുവടുവെയ്പാണ് ഇ-പാസ്പോർട്ട് എന്നതിൽ സംശയമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News