ഗായിക  ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില അതീവ ഗുരുതരം

പ്രശസ്ത ഗായിക  ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ഡോക്ടർ പ്രതീക് സാംദാനിയുടെ കീഴിലുള്ള മെഡിക്കൽ സംഘമാണ് ബ്രീച്ച് കാൻഡി ആശുപത്രിയിൽ ഗായികയുടെ ആരോഗ്യ നില  നിരീക്ഷിക്കുന്നത്.

നില ഗുരുതരമാണെന്നും ഐസിയുവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുമെന്നും ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഡോക്ടര്‍ പ്രതീക് സംദാനിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്‍തു.

കൊവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസാദ്യമാണ് 92 വയസ്സുകാരിയായ ലത മങ്കേഷ്‍കറെ മുംബൈ ബ്രീച്ച് കാന്‍ചി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡിനൊപ്പം ന്യുമോണിയയും പിന്നാലെ കണ്ടെത്തി. എന്നാല്‍ ജനുവരി 30 ഓടെ കൊവിഡില്‍ നിന്നും ന്യുമോണിയയില്‍ നിന്നും മുക്തയായിരുന്നു. തുടര്‍ന്നും ഐസിയുവില്‍ നിരീക്ഷണത്തില്‍ തുടര്‍ന്നിരുന്ന ലത മങ്കേഷ്‍കറെ കഴിഞ്ഞ ആഴ്ച വെന്‍റിലേറ്ററില്‍ നിന്നും മാറ്റിയിരുന്നു.വീണ്ടും ആരോഗ്യ നില വഷളായതിനെ തുടർന്ന് ഐസിയുവിലേക്ക് മാറ്റി.

 ജനുവരി 30 ന് ആണ് ലതാജി കൊവിഡ് മുക്തയായത്.എന്നാൽ ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില വീണ്ടും വഷളാകുകയും അതീവ ഗുരുതരാവസ്ഥയിലാണെന്നും വെന്റിലേറ്റർ സഹായത്തിലാണെന്നും ബ്രീച്ച് കാൻഡി ഹോസ്പിറ്റലിലെ ഡോ പ്രതിത് സമദാനി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News