കോണ്‍സുലേറ്റില്‍നിന്ന് രാജിവച്ചത് ശിവശങ്കര്‍ പറഞ്ഞിട്ട്: ശിവശങ്കറിനെതിരെ സ്വപ്ന സുരേഷ്

കോണ്‍സുലേറ്റില്‍നിന്ന് രാജിവച്ചത് എം ശിവശങ്കര്‍ ഐഎഎസ് പറഞ്ഞിട്ടാണെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. തനിക്ക് നിയമനം വാങ്ങിത്തന്നത് ശിവശങ്കറാണ്. ഐ ഫോണ്‍ നല്‍കിയത് ശിവശങ്കറിന് മാത്രമല്ലെന്നും സ്വപ്ന പറഞ്ഞു.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് യൂണിടാക്കിനെ തെരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ അറിവോടെയാണെന്നും എന്നാല്‍, മുഖ്യമന്ത്രിക്ക് ഇക്കാര്യം അറിയില്ല. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിമര്‍ശനം.

ലൈഫ് മിഷന്‍ വിഷയത്തില്‍ മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ബന്ധമില്ല. യുഎഇ കോണ്‍സുലേറ്റില്‍നിന്ന് മതഗ്രന്ഥവും ഈന്തപ്പഴവും വിതരണം ചെയ്തസംഭവത്തില്‍ മന്ത്രിയായിരുന്ന കെ ടി ജലീല്‍ നിരപരാധിയാണെന്നും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News