സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ടുപോകും: മുഖ്യമന്ത്രി

സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്കു കേന്ദ്രത്തിൻറെ അന്തിമഅനുമതി ലഭിക്കുമെന്നാണു പ്രതീക്ഷയെന്നു മുഖ്യമന്ത്രി ദുബായിൽ പറഞ്ഞു. കേന്ദ്രം പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിൻ കേരളത്തിനു ചേർന്നതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദുബായിൽ പ്രവാസിമലയാളി സംഗമത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. കേന്ദ്രത്തിൻറെ പ്രാഥമിക അനുമതി ലഭിച്ചതായും അന്തിമഅനുമതി ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിൻ കേരളത്തിനു ചേർന്നതല്ല. ഇക്കാര്യം ഇ.ശ്രീധരൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചിലർ കാര്യമറിയാതെയും മറ്റുചിലർ മറ്റുചില ഉദ്ദേശത്തോടെയുമാണ് പദ്ധതിയെ എതിർക്കുന്നത്. നിർബന്ധബുദ്ധിയുടേയോ വാശിയുടേയോ പ്രശ്നമല്ലെന്നും കാലത്തിനനുസരിച്ചുള്ള മാറ്റം എല്ലാ മേഖലയിലും ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News