
കോഴിക്കോട് കുറ്റ്യാടി ടൗണിൽ മൂന്നു കടകൾക്ക് തീ പിടിച്ചു. ഫാൻസി , ചെരുപ്പ് , സോപ്പ് കടകളാണ് കത്തിനശിച്ചത്. തീ ആളിപ്പടർന്നെങ്കിലും ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ ഇടപെടൽ വൻ അപകടം ഒഴിവാക്കി.
നാദാപുരം, വടകര, പേരാമ്പ്ര എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് സാഹസികമായി
തീ അണണക്കുകയായിരുന്നു.
ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്. ഒരു മണിക്കൂറോളം ടൗണിൽ ഗതാഗതം തടസ്സപ്പെട്ടു. ഷോട്ട് സർക്യൂട്ടാണ് തീപ്പിടുത്തത്തിൻ്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here