ലൈംഗിക പീഡനം: ബാലന്ദ്രകുമാറിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു

സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ ലൈംഗിക പീഡന പരാതിയില്‍ പൊലീസ് കേസെടുത്തു. കണ്ണൂര്‍ സ്വദേശിനി നല്‍കിയ പരാതിയിലാണ് എളമക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് കൊച്ചിയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്.

10 വര്‍ഷം മുമ്പ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന് കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ സ്വദേശിനി വെളിപ്പെടുത്തിയത്. ജോലി തേടി കൊച്ചിയിലെത്തിയ തന്നെ ബാലചന്ദ്രകുമാര്‍ ഒരു ഗാനരചയിതാവിന്‍റെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.

പീഡനദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ദൃശ്യങ്ങള്‍ പുറത്തുവരുമെന്ന ഭയം മൂലമാണ് താന്‍ ഇതുവരെ സംഭവം പുറത്തുപറയാത്തതെന്നും യുവതി പറയുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയില്‍ എളമക്കര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എളമക്കര സിഐ അറിയിച്ചു. ഇരയാക്കപ്പെട്ട യുവതിയുടെ മൊഴി രേഖപ്പെടുത്തും.

പിന്നാലെ ബാലചന്ദ്രകുമാറിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു. വധഗൂഢാലോചനക്കേസില്‍ ദിലീപിനെതിരായി മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെയായിരുന്നു ബാലചന്ദ്രകുമാറിനെതിരെ യുവതി ലൈംഗിക പീഡനം ഉന്നയിച്ചത്.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ ബാലചന്ദ്രകുമാറിനെതിരെ യുവതി രംഗത്തുവരികയും ചെയ്തു. പിന്നാലെയായിരുന്നു നിയമനടപടിയുമായി മുന്നോട്ട് പോയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here