1000 കോടി മുടക്കി പ്രതിമയുമായി വീണ്ടും മോദി

1000 കോടി മുടക്കി പ്രതിമയുമായി വീണ്ടും മോദി

സമത്വ പ്രതിമ എന്ന വിശേഷണത്തില്‍ രാമാനുജ ആചാര്യരുടെ 216 അടി ഉയരമുള്ള പ്രതിമ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു.ഹൈദരാബാദിലെ ഷംഷാബാദില്‍ 45 ഏക്കര്‍ വരുന്ന കെട്ടിടസമുച്ചയത്തിലാണ് രാമാനുജ ആചാര്യരുടെ 216 അടി ഉയരമുള്ള പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ‘പഞ്ചലോഹം’ കൊണ്ടാണ് 216 അടി ഉയരമുള്ള പ്രതിമ നിര്‍മിച്ചിരിക്കുന്നത്.

ഇരിക്കുന്ന സ്ഥിതിയിലുള്ള ലോകത്തെ ഏറ്റവും വലിയ ലോഹ പ്രതിമകളില്‍ ഒന്നാണിത്. ആയിരം കോടി ചെലവുവരുന്ന പദ്ധതിയില്‍ 120 കിലോ സ്വര്‍ണത്തില്‍ തീര്‍ത്ത രാമാനുജ ആചാര്യരുടെ മറ്റൊരു പ്രതിമയും ഉള്‍പ്പെടും. ഇതിന്റെ അനാച്ഛാദനം 13 ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിര്‍വഹിക്കും.’ഭദ്ര വേദി’ എന്ന് പേരിട്ടിരിക്കുന്ന 54 അടി ഉയരമുള്ള കെട്ടിടത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 2014ലാണ് ഇതിന് തറക്കല്ലിട്ടത്.ഇതിനുമുൻപും പ്രധാനമന്ത്രി വലിയ പ്രതിമ രാജ്യത്തിന് സമർപ്പിക്കുകയും വിമർശനങ്ങൾ നേരിടുകയും ചെയ്തിട്ടുണ്ട്.

അതേസമയം, പ്രധാനമന്ത്രി പങ്കെടുത്ത എല്ലാ ചടങ്ങുകളും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ബഹിഷ്‌കരിച്ചിരുന്നു. പ്രധാനമന്ത്രി എയര്‍ പോര്‍ട്ടില്‍ വന്നിറങ്ങിയത് മുതല്‍ പ്രതിമയുടെ ഉദ്ഘാടനമടക്കമുള്ള എല്ലാ ചടങ്ങുകളില്‍ നിന്നും കെ.സി.ആര്‍ വിട്ടുനിന്നിരുന്നു എന്നത് വാർത്തയായി.കഴിഞ്ഞ ദിവസങ്ങളില്‍ ബിജെപി സര്‍ക്കാരിനേയും മോദിയേയും വിമര്‍ശിച്ച് ചന്ദ്രശേഖര റാവു രംഗത്തെത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ മോദി ഓരോ വേഷം കെട്ടുകയാണെന്ന് റാവു പരിഹസിച്ചിരുന്നു. കേന്ദ്ര ബഡ്ജറ്റിനെതിരേയും രൂക്ഷ വിമര്‍ശനവുമായി തെലങ്കാന മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മോദിയുടെ സ്വീകരണച്ചടങ്ങിനും എത്താതിരുന്നത്.

ഇതു രണ്ടാം തവണയാണ് ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്താതിരിക്കുന്നത്. നേരത്തെ ജനുവരിയില്‍ മോദിയുടെ സ്വീകരണച്ചടങ്ങ് പഞ്ചാബ് മുഖ്യമന്ത്രി ചരഞ്ജിത് സിങ് ചന്നി ഒഴിവാക്കിയിരുന്നു. .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News