വാവ സുരേഷ് തിങ്കളാഴ്ചയോടെ ആശുപത്രി വിട്ടേക്കും

ഒരാഴ്ചക്കാലത്തെ ചികിത്സക്ക് ശേഷം വാവ സുരേഷ് തിങ്കളാഴ്ചയോടെ ആശുപത്രി വിട്ടേക്കും;സംഭവങ്ങള്‍ ഓര്‍ത്തെടുക്കാനും നടക്കാനും ഭക്ഷണം കഴിക്കാനും വാവ സുരേഷിന് കഴിയുന്നുണ്ട്.

ശരീരത്തില്‍ പ്രവേശിച്ച പാമ്പിന്‍ വിഷം പൂര്‍ണമായും നീക്കിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.സംഭവങ്ങള്‍ ഓര്‍ത്തെടുക്കാനും നടക്കാനും ഭക്ഷണം കഴിക്കാനും വാവ സുരേഷിന് കഴിയുന്നുണ്ട്. കോട്ടയം കുറിച്ചിയില്‍ വെച്ച് മൂര്‍ഖന്‍ പാമ്പ് കടിച്ച കാര്യം വാവ സുരേഷ് ഓര്‍ത്തെടുക്കുകയും കടിച്ച സ്ഥലം ഡോക്ടര്‍മാര്‍ക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു.

കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു വാവ സുരേഷിന് പാമ്പ് കടിയേല്‍ക്കുന്നത്.
പിടികൂടിയ പാമ്പിനെ ചാക്കിലേക്ക് മാറ്റുന്നതിനിടെയാണ് പാമ്പ് വാവ സുരേഷിന്റെ കാലില്‍ കടിച്ചത്. വലത് കാലിന്റെ തുടയിലാണ് കടിയേറ്റത്.

കോട്ടയം ചങ്ങനാശേരിക്ക് അടുത്ത് കുറിച്ചി എന്ന സ്ഥലത്ത് നിന്നാണ് അപകടം ഉണ്ടായത്. പാമ്പുകടിയേറ്റ വാവ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.രണ്ട് ദിവസം കൂടി മുറിയില്‍ കിടത്തി നിരീക്ഷിക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News