വിദേശ പര്യടനത്തിന്ശേഷം മുഖ്യമന്ത്രി കേരളത്തിലെത്തി

വിദേശ പര്യടനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തിരികെ കേരളത്തിലെത്തി.ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അദ്ദഹം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.യുഎഇ സർക്കാരിന്‍റെ പ്രത്യേക ക്ഷണത്തെ തുടർന്ന് ദുബൈ എക്സ്പോ സന്ദർശിക്കാനണ് അദ്ദേഹം ദുബൈയിൽ എത്തിയത്.

ദുബൈയിൽ എത്തിയ അദ്ദേഹം യു എ ഇ ഭരണാദികാരികളുമായി ചർച്ചനടത്തിയിരുന്നു. മലയാളികൾക്ക് യുഎഇ നൽകുന്ന പിന്തുണക്ക് നന്ദി അറിയിച്ച അദ്ദേഹം കേരളത്തിലേക്ക് നിക്ഷേപം കൊണ്ടു വരുന്ന മലയാളി സംഘടനകളുടെ യോഗങ്ങളിലും പങ്കെടുത്താണ് മടങ്ങിയെത്തിയത്.ഊഷ്മളമായ വരവേൽപ്പായിരുന്ന വിവിധ മലയാളി സംഘടനകൾ മുഖ്യമന്ത്രിക്ക് യു എഇൽ നൽകിയത്.അമേരിക്കയിലേക്ക് ചികിത്സക്ക് പോയ അദ്ദേഹം മടങ്ങി വരുന്നതിനിടെയാണ് യു എ ഇ സന്ദർശിച്ചത്.

അതേസമയം, മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മുഖ്യമന്ത്രി വിമാനത്താവളത്തിന് പുറത്ത് എത്തുന്നതിനു മുമ്പ് തന്നെ പ്രതിഷേധിക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News