സംസ്ഥാനത്ത് നാളെ മുതൽ കോളേജുകളും സ്കൂളുകളും ആരംഭിക്കും

സംസ്ഥാനത്ത് 10, 11, 12 ക്ലാസുകളിലും കോളേജിലും നാളെ മുതൽ നേരിട്ടുള്ള പഠനം ആരംഭിക്കും. 10, 11, 12 ക്ലാസുകൾക്ക് വൈകുന്നേരം വരെയാകും ക്ലാസ്. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ പ്രവർത്തന മാർഗരേഖയും നാളെ പുറത്തിറക്കും.

സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ വ്യാപന തോത് കുറഞ്ഞ പശ്ചാത്തലത്തിലാണ് നാളെ മുതൽ സ്കൂളുകളും കോളേജും തുറക്കുന്നത്. 10, 11, 12 ക്ലാസുകാർക്കും കോളേജിലെ വിദ്യാർത്ഥികൾക്കുമാണ് നേരിട്ടുള്ള ക്ലാസിന് നാളെ തുടക്കമാകുന്നത്.

10, 11, 12 ക്ലാസുകൾക്ക് വൈകുന്നേരം വരെയാകും ഇത്തവണ ക്ലാസ്.നിലവിൽ ഉച്ചവരെയായിരുന്നു ക്ലാസുകൾ . അവയാണ് പുന:ക്രമീകരിച്ചത്. ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ 14നാണ് ആരംഭിക്കുക. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ പ്രവർത്തന മാർഗരേഖയും വകുപ്പ് നാളെ പുറത്തിറക്കും. ഇതിന് മുന്നോടിയായി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും. ഇത്തവണ സ്കൂളുകൾ തുറക്കുമ്പോൾ പരീക്ഷയ്ക്കാണ് വിദ്യാഭ്യാസ വകുപ്പ് ഊന്നൽ നൽകുന്നത്. മോഡൽ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പും വേഗത്തിലാക്കി. സ്കൂളുകൾ തുറക്കുന്ന പശ്ചാത്തലത്തിൽ വേണ്ട മുന്നൊരുക്കങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ സ്കൂളുകൾക്ക് വിദ്യാഭ്യാസമന്ത്രി നിർദേശം നൽകി.

അതേസമയം, കോളേജുകളിലും കൊവിഡ് മാനദണ്ഡം പാലിച്ച് ക്ലാസുകൾ നടത്താൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു നിർദ്ദേശം നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News