ഇന്ന് സംസ്ഥാന‌ത്ത് ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങൾ

കേരളത്തിൽ ഇന്ന് ലോക്ക്ഡൗൺ സമാന നിയന്ത്രങ്ങൾ.മൂന്നാം തരംഗം ആരംഭിച്ചതിന് ശേഷമുള്ള മൂന്നാമത്തെ ലോക്ക്ഡൗൺ ആണിത് . അനാവശ്യമായി പുറത്തിറങ്ങിയാൽ നടപടിയുണ്ടാകും. അവശ്യസര്‍വീസുകളായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര-സംസ്‌ഥാന സ്വയംഭരണ, പൊതുമേഖലാ സ്‌ഥാപനങ്ങള്‍ എന്നിവ വകുപ്പ്‌ തലവന്മാര്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ തുറന്ന്‌ പ്രവര്‍ത്തിക്കാം.

ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ കരുതണം. മത്സരപരീക്ഷകള്‍ക്ക്‌ അഡ്‌മിറ്റ്‌ കാര്‍ഡുകള്‍, ഐഡന്റിറ്റി കാര്‍ഡുകള്‍, ഹാള്‍ടിക്കറ്റ്‌ എന്നിവ ഉപയോഗിച്ച്‌ ഉദ്യോഗാര്‍ത്ഥികള്‍ക്കും പരീക്ഷാ ഉദ്യോഗസ്‌ഥര്‍ക്കും യാത്ര അനുവദിക്കും.

ദീര്‍ഘദൂര യാത്രക്ക് പോകുന്നവര്‍ യാത്രാ രേഖകള്‍ കാണിക്കണം.അവശ്യ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കാം.ഹോട്ടലുകളില്‍ പാഴ്സല്‍ മാത്രം അനുവദിക്കും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News