ബാലചന്ദ്രകുമാറിനെതിരെ ദിലീപ് കോടതിയില്‍ ഹാജരാക്കിയ ഓഡിയോ പുറത്ത്

സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ ദിലീപ് കോടതിയില്‍ ഹാജരാക്കിയ ഓഡിയോ പുറത്ത്. കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്നും നാല് മാസത്തിനുളളില്‍ സിനിമ ഉണ്ടാകുമെന്ന് കളളം പറയണമെന്നും ബാലചന്ദ്രകുമാര്‍ ആവശ്യപ്പെടുന്ന വാട്സ് ആപ് സന്ദേശമാണ് പുറത്തായത്.

വധഗൂഢാലോചനക്കേസില്‍ ബാലചന്ദ്രകുമാര്‍ മുന്‍വൈരാഗ്യം തീര്‍ക്കുകയാണെന്ന് സാധൂകരിക്കാന്‍ ദിലീപ് കോടതിയില്‍ നല്‍കിയ ഓഡിയോ ആണ് പുറത്തായത്. തനിക്ക് 19 ലക്ഷം രൂപ കടമുണ്ടെന്നും നാല് മാസത്തേക്ക് സാവകാശം ലഭിക്കാന്‍ കടക്കാരോട് ദിലീപ് സംസാരിക്കണമെന്നും ആവശ്യപ്പെടുന്നതാണ് ഓഡിയോ.

2021 ഏപ്രില്‍ മാസം ദിലീപിന് വാട്സ് ആപ് ആയി അയച്ച ഓഡിയോ സന്ദേശമാണിത്. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും ഓഡിയോ ബാലചന്ദ്രകുമാറിന്‍റേതാണോയെന്ന് സ്ഥിരീകരിക്കുക. വധഗൂഢാലോചനയില്‍ ദിലീപിനെതിരെ ബാലചന്ദ്രകുമാറും കഴിഞ്ഞ ദിവസം ഓഡിയോ പുറത്തുവിട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News