ശ്രമങ്ങൾ വിഫലം; മൊറോക്കോയിൽ കുഴൽക്കിണറിൽ വീണ അഞ്ചുവയസ്സുകാരൻ മരിച്ചു

മൊറോക്കോയിൽ കുഴൽക്കിണറിൽ വീണ അഞ്ചുവയസ്സുകാരൻ മരിച്ചു. റയാൻ മരിച്ചതായി മൊറോക്കൻ സർക്കാർ സ്ഥിരീകരിച്ചു. അഞ്ച് ദിവസത്തെ ശ്രമങ്ങൾക്കൊടുവിലാണ് കിണറിനകത്ത് നിന്ന് കുഞ്ഞിനെ പുറത്തെടുക്കാനായത്.

ഒരു നാടിന്റെ മുഴുവൻ കാത്തിരിപ്പും സാമൂഹിക മാധ്യമങ്ങളിലെ സേവ് റയാൻ ക്യാംപെയ്നും വിഫലമാക്കിയാണ് റയാൻ വിട പറഞ്ഞത്. കനത്ത മണ്ണിടിച്ചിൽ ഭീഷണി അതിജീവിച്ച് രക്ഷാപ്രവർത്തകർ രാത്രിയോടെ റയാന് സമീപമെത്തി. കുഞ്ഞിനേയും കൊണ്ട് രക്ഷാപ്രവർത്തകർ ആംബുലൻസിനകത്തേക്ക് ഓടി.

Morocco boy trapped in well for five days dies

തൊട്ടുപിന്നാലെ മാതാപിതാക്കളും ആംബുലൻസിലേക്ക് പാഞ്ഞു. സിനിമകളെ അനുസ്മരിക്കുന്ന രംഗത്തിനൊടുവിൽ പരിശോധനകൾക്ക് പിന്നാലെ റയാൻ വിട പറഞ്ഞതായി ഔദ്യോഗിക അറിയിപ്പെത്തി. കൊടുംതണുപ്പിനെ അതിജീവിച്ച് റയാൻ രക്ഷപ്പെടുന്നതും കാത്ത് തടിച്ചുകൂടിയവർ നിരാശരായി.

നാല് ദിവസം മുൻപാണ് കുഴല്‍കിണറിന്റെ 104 അടി താഴേക്ക് വീണ റയാൻ എന്ന അഞ്ചു വയസുകാരനെ കുറിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മൊറൊക്കൻ പട്ടണമായ ടാമറോട്ടിലാണ് സംഭവം നടന്നത്. റയാനെ രക്ഷപെടുത്താൻ അന്ന് രാത്രി മുതൽ ആ നാടും നാട്ടുകാരും ഒറ്റക്കെട്ടായി പരിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News