പ്രപഞ്ചോൽപത്തിയുടെ രഹസ്യം തേടി ജെയിംസ് വെബ് ടെലിസ്കോപ്പ്

ഇതുവരെ ബഹിരാകാശത്തേക്ക് അയച്ച ദൂരദർശനികളിൽ ഏറ്റവും വലുതാണ് ജെയിംസ് വെബ് ടെലിസ്കോപ്പ്. ക്രിസ്തുമസ് ദിനത്തിൽ തുടങ്ങി, ഒരു മാസം നീണ്ട യാത്രയ്ക്ക് ശേഷമാണ്, ഭൂമിയിൽ നിന്ന് 1.5 മില്ല്യൺ കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിയത്. തുടർന്ന്, ദൂരദർശിനി പ്രവർത്തനക്ഷമമം ആക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു.

ടെലിസ്കോപ്പിന്റെ നാല് യന്ത്ര ഭാഗങ്ങളും, കനേഡിയൻ സ്പേസ് ഏജൻസിയുടെ ഫൈൻ ഗൈഡൻസ് സെൻസറും (എഫ്ജിഎസ്) ഒന്നിനു പുറകെ ഒന്നായി വിടർത്തി, പ്രവർത്തിപ്പിച്ചു. ഇവയുടെ പ്രവർത്തനക്ഷമത വരും ദിവസങ്ങളിൽ നിരീക്ഷിക്കു. ദൂരദർശിനിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്നാണ് സ്വർണം പൂശിയ ഷഡ്ഭുജാകൃതിയിലുള്ള 18 പ്രാഥമിക കണ്ണാടികൾ. ഇവ കൃത്യതയോടെ സ്ഥാപിച്ച്, ഫോക്കസ് ചെയ്യിപ്പിക്കാനുള്ള മൂന്നുമാസം നീണ്ട പ്രക്രിയ എഫ്ജിഎസ് ഉടൻ ആരംഭിക്കും.

ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി 8,00,000 കിലോമീറ്റര്‍ അകലെ, ചിറകുകള്‍ വിടര്‍ത്തിയതായി റിപ്പോര്‍ട്ട് | James Webb Space Telescope spreads its shiny wings 800000 km away from ...

പ്രതിസന്ധികളെയെല്ലാം മറികടന്ന് കഴിഞ്ഞ മാസം 24നാണ് വെബ്സ് ടെലിസ്കോപ്പ് ഭൂമിക്കും സൂര്യനുമിടയിലെ രണ്ടാമത്തെ ലാഗ് റേഞ്ച് (എൽ2) പോയിന്റെന്ന ലക്ഷ്യസ്ഥാനത്ത് എത്തിയത്. പ്രപഞ്ചത്തിലെ ആദ്യ നക്ഷത്രങ്ങളുടേയും താര സമൂഹങ്ങളുടേയും ഉൽപത്തിയെ കുറിച്ച് പഠിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

James Webb Space Telescope: First Three Layers of Solar Shield Deployed, Final Two to Be Stretched Today | Technology News

ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ, സൂര്യന് എതിർ ദിശയിലാണ് ഇതിന്റെ സ്ഥാനം. ഭൂമിയിൽ നിന്നും സൂര്യനിൽ നിന്നുമുള്ള ഗുരുത്വാകർഷണ ബലം ഉപഗ്രഹത്തിനെ സഞ്ചാരപഥത്തിൽ സന്തുലിതമായി നിലനിർത്തും. നാസയും കനേഡിയൻ സ്പേസ് കമ്പനിയും ചേർന്നാണ് ജെയിംസ് വെബ് ടെലിസ്കോപ്പ് നിർമ്മിച്ചത്. ഹബിൾ സ്പേസ് ടെലിസ്കോപ്പിന്റെ പിൻഗാമിയായിട്ടാണ് ഇതിനെ കാണുന്നത്. 30 വർഷത്തോളം നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ടെലിസ്കോപ്പിന്റെ വിക്ഷേപണം നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel