വൈക്കത്ത് ഗൃഹനാഥൻ തോട്ടിൽ മരിച്ച നിലയിൽ

വൈക്കത്ത് ഗൃഹനാഥനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ടിവി പുരം പയറുകാടു കോളനി നിവാസി വിശ്വനാഥന്റെ മൃതദേഹമാണ് ഇന്ന് രാവിലെ അന്ധകാര തോട്ടിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്.

മൂന്നു ദിവസമായി വിശ്വനാഥനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ വൈക്കം പൊലീസിൽ പരാതി നൽകിയിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയായ വിശ്വനാഥൻ സൈക്കിളിൽ തോടിനോടു ചേർന്നുള്ള വഴിയിലൂടെ പോകുന്നത് പതിവായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. വൈക്കം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. നിർമ്മലയാണ് വിശ്വനാഥന്റെ ഭാര്യ. വിനോദ്, ദിവ്യ എന്നിവർ മക്കളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News