ഓസ്ട്രേലിയൻ എംബസിയിലെ ലേഡീസ് ടോയ്‌ലറ്റിൽ ഒളിക്യാമറകൾ; ഒരാൾ അറസ്റ്റിൽ

ബാങ്കോക്കിലെ ഓസ്ട്രേലിയൻ എംബസിയിലെ ലേഡീസ് ടോയ്‌ലറ്റിൽ നിരവധി ഒളിക്യാമറകൾ കണ്ടെത്തിയതായി റിപ്പോർട്ട്‌. സംഭവവുമായി ബന്ധപ്പെട്ട് ഒരു മുൻ ഉദ്യോഗസ്ഥനെ തായ്ലാൻഡ് പൊലീസ് അറസ്റ്റ് ചെയ്തതായി ഓസ്ട്രേലിയൻ ഡിപ്പാർട്മെന്റ് ഓഫ് ഫോറിൻ അഫെയർസ് ആൻഡ് ട്രേഡ് അധികൃതർ അറിയിച്ചു.

Port apartment on Booking.com found to have spy cameras installed

എന്നാൽ എത്ര നാൾ ക്യാമറകൾ ടോയ്‌ലറ്റിൽ ഉണ്ടായിരുന്നു എന്ന കാര്യം വ്യക്തമല്ല. ടോയ്‌ലറ്റിൽ ക്യാമറയുടെ മെമ്മറി കാർഡ് കണ്ടതിനെതുടർന്നു നടത്തിയ പരിശോധനയിലാണ് ക്യാമറകൾ ഒളിപ്പിച്ച നിലയിൽ കണ്ടത്. ഓസ്ട്രേലിയൻ എംബസി നൽകിയ പരാതിയെ തുടർന്ന് കൂടുതൽ അന്വേഷണം നടക്കുകയാണെന്നു തായ് പൊലീസ് വിദേശകാര്യ വിഭാഗം കമന്ഡർ ഖേമറിൻ ഹസ്സിറി പറഞ്ഞു.

ജീവനക്കാരുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കുമാണ് മുൻഗണന നൽകുന്നതെന്നും വനിതാ ജീവനക്കാർക്ക് എല്ലാ പിന്തുണയും നൽകുമെന്നും എംബസി വക്താവ് വിദേശ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം  മുന്നോട്ടുള്ള നിയമ നടപടികളെക്കുറിച്ച് പ്രതികരിക്കാൻ  അദ്ദേഹം തയ്യാറായില്ല.

Suspect spy cam in your hotel room? Check using these 5 tips

ഏതായാലും   ക്യാമറകൾ കണ്ടെത്തിയ സംഭവം എംബസിയിലെ വൻ സുരക്ഷാ വീഴ്ചയാണ് സൂചിപ്പിക്കുന്നത്. പ്രത്യേക സുരക്ഷസംവിധാനങ്ങളുള്ള സ്ഥലങ്ങളിൽ ക്യാമറകൾ ഒളിപ്പിക്കാനുള്ള സാഹചര്യം ലഭിച്ചത് എംബസിയിലെ സുരക്ഷശക്തമല്ല എന്നതിന് തെളിവാണെന്ന് ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി പ്രൊഫസർ ഹ്യൂഗ് വൈറ്റ് സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News