കൊവിഡ് നിയന്ത്രണത്തോട് പൂർണ്ണമായി സഹകരിച്ച് മലബാർ മേഖല

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണത്തോട് പൂർണ്ണമായി സഹകരിച്ച് മലബാർ മേഖലയും. അത്യാവശ്യ യാത്രക്കാർ മാത്രമാണ് നിരത്തിലിറങ്ങുന്നത്. ജില്ലാ അതിർത്തികളിലും പ്രധാന കവലകളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്.

അതേസമയം, നിരത്തുകളിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. കെ എസ് ആർ ടി സി ബസുകൾ ദീർഘദൂര സർവീസ് നടത്തുന്നുണ്ട്. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ തുറന്നിട്ടുണ്ടെങ്കിലും തിരക്ക് കുറവാണ്. ഞായറാഴ്ച നിയന്ത്രണത്തോട് അനുബന്ധിച്ച് ഹോട്ടലുകളിൽ പാർസൽ , ഹോം ഡെലിവറി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here