കുക്കറിൽ എളുപ്പത്തിൽ ചെമ്മീൻ ബിരിയാണി തയ്യാറാക്കാം

കുക്കറിൽ എളുപ്പത്തിൽ ഇന്ന് ചെമ്മീൻ ബിരിയാണി തയ്യാറാക്കിയാലോ….?

ആവശ്യമായ സാധനങ്ങൾ

ചെമ്മീൻ വൃത്തിയാക്കിയത് – 650 gms
മുളക് പൊടി – 1 tsp
മ‍ഞ്ഞൾപ്പൊടി – 1/4 tsp
ഉപ്പ്
വെളിച്ചെണ്ണ

ചെമ്മീൻ മുകളിലുള്ള ചേരുവകൾ ചേർത്ത് 30 മിനുറ്റിനു ശേഷം ഓയിലിൽ വറുത്തെടുക്കുക.(no deep fry)

ബസുമതി അരി – 2 glass
കുക്കിം​ഗ് ഓയിൽ – ആവശ്യത്തിന്
കറുവാപ്പട്ട – 1 stick
ഏലയ്ക്ക – 3
​ഗ്രാമ്പൂ – 5

കറുവാപ്പട്ടയില- 1

സവാള – 4
ഇ‍ഞ്ചി വെളുത്തുള്ളി പേസ്റ്റ് – 3 tsp
പച്ചമുളക് – 5
മ‍ഞ്ഞൾപ്പൊടി – 1/4 tsp
​ഗരം മസാല / മീറ്റ് മസാല – 2 tsp
മുളക് പൊടി – 1 tsp
തക്കാളി – 2
മല്ലിയില
പുതിന ഇല
ഉപ്പ്
വെള്ളം – 3 1/2 glass ( same glass used to measure rice )

കുക്കർ ചൂടായി വരുമ്പോൾ അതിലേക്കു നമ്മൾ ചെമ്മീൻ വറുത്ത എണ്ണയും + കൂടുതൽ എണ്ണ വേണമെങ്കിൽ അതും ചേർത്ത് കൊടുക്കുക.ചൂടാകുമ്പോൾ ഏലക്ക,  കറുവാപ്പട്ട, കറുവാപ്പട്ടയില, എന്നിവ ചേർത്ത് ഫ്രൈ ചെയ്യുക.
ഇനി ഇതിലേക്ക് സവാള ചേർത്ത് അൽപ്പം ഉപ്പുകൂടി ചേർത്ത് വഴറ്റുക.

വഴന്നു വരുമ്പോൾ ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് വഴറ്റുക. ഇനി ഇതിലേക്ക് പച്ചമുളക് തക്കാളി ചേർത്ത് വഴറ്റുക. തക്കാളി വെന്തുടഞ്ഞു വരുമ്പോൾ ഇതിലേക്ക് മഞ്ഞൾ പൊടി, ഗരം മസാല മുളകുപൊടി ചേർത്ത് മൂത്തു ഇതിലേക്ക് കുറച്ചു മല്ലിയിലയും പുതിനായിലയും ചേർക്കുക.

ഇളക്കി കൊടുത്തതിനു ശേഷം വറുത്തു വച്ചിട്ടുള്ള ചെമ്മീൻ ചേർത്തിളക്കുക . ഇനി ഇതിലേക്ക് അരി വേവിക്കാൻ ആവശ്യമായ വെള്ളം ചേർക്കുക ( 1 ഗ്ലാസ്‌ അരിക്ക് 1 3/4 ഗ്ലാസ്‌ വെള്ളം ) ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക.

നന്നായി തിളച്ചു വരുമ്പോൾ ഇതിലേക്ക് അരി ചേർത്ത് കൊടുക്കുക. അരി ചേർത്ത് വെള്ളം തിളച്ചു വറ്റി വളരെ കുറച്ചു വെള്ളം മാത്രം ബാക്കിയാകുമ്പോൾ കുക്കർ അടച്ച് ഒരു വിസിൽ വരുത്തിയെടുക്കുക.
അടിപൊളി കുക്കർ ചെമ്മീൻ ബിരിയാണി റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News