മഡഗാസ്കറില്‍ കനത്ത നാശം വിതക്കാന്‍ ബത്സിറായ് ചുഴലിക്കാറ്റ്

മഡഗാസ്കറിന്റെ കിഴക്കന്‍ മേഖലയില്‍ കനത്ത കാറ്റും പേമാരിയും നല്‍കാന്‍ ബത്സിറായി ചുഴലിക്കാറ്റെത്തും. ഇത് രണ്ടാമത്തെ ചുഴലിക്കാറ്റാണ് ആഴ്ചകള്‍ക്കിടയില്‍ തീരത്തെത്തേടി എത്തുന്നത്.

കനത്ത മുന്നറിയിപ്പ് നല്‍കിയിരുന്ന തലസ്ഥാന നഗരമായ അന്റനനറിവോയുടെ വടക്കുക്കിഴക്കന്‍ മേഖലകളില്‍ 530 കി.മീ വേഗതയില്‍ ബത്സിറായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇത് രൂക്ഷമായ മണ്ണിടിച്ചിലിനും കാരണമാകും.

ബത്സിറായി പ്രാദേശിക സമയം വൈകുന്നേരം 8 മണിക്ക് മണാഞ്ചറി തീരത്തെ തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ ലൊവാന്‍ഡ്രെയിനി രതാവൊഹരിസൊ AFP യോട് പറഞ്ഞു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

മണിക്കൂറില്‍ 200 കി.മീ വേഗതയില്‍ കാറ്റ് വീശുമെന്ന പ്രവചനം വന്നതോടെ പ്രദേശവാസികള്‍ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് നീങ്ങിയിട്ടുണ്ട്. ജനുവരി അന്ത്യത്തിലും മറ്റൊരു ചുഴലിക്കാറ്റ് തീരത്തെത്തിയിരുന്നു.

കാറ്റ് മണിക്കൂറില്‍ 200 ഓ, 250 -ലധികമോ വേഗത്തില്‍ വീശുമെന്നും തിരമാലകള്‍ 15മീ.ല്‍ അധികം ഉയരത്തിലോ എത്താമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനുവേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചുവെന്ന് യുഎന്‍ അറിയിച്ചു.

കഴിഞ്ഞ ജനുവരിയില്‍ മഡഗാസ്കര്‍ തീരത്ത് ആഞ്ഞടിച്ച അനാ ചുഴലിക്കാറ്റ് കുറഞ്ഞത് 1,31,000 പേരെയെങ്കിലും ബാധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. തലസ്ഥാനമായ അന്റനനറിവോയുടെ തീരത്ത് മാത്രം 58 പേരോളം മരണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. മലാവി, മൊസാബിക്, സിംബാവെ തീരങ്ങളിലും വീശിയ കാറ്റിന്റെ പ്രഹരം നിരവധി മരണങ്ങള്‍ക്കിടയാക്കി.

ബത്സിറായി എത്തുന്നതിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി രക്ഷാപ്രവര്‍ത്തകരെ വിന്യസിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News