ലതാ മങ്കേഷ്കറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി രാജ്യം

ഇന്ത്യയുടെ വാനംപാടി ലതാ മങ്കേഷ്കറിന്റെ വിയോഗത്തിൽ രാജ്യം അനുശോചിച്ചു.ജനുവരി എട്ടിനാണ് ലതാമങ്കേഷ്കറെ കൊവിഡ് ബാധയെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നീട് കൊവിഡ് ഭേദമായെങ്കിലും ന്യുമോണിയ ബാധിച്ചതോടെ ഫെബ്രുവരി ഒന്നിന് വെന്റിലേറ്ററിലേക്ക് മാറ്റി. തുടർച്ചയായ 28 ദിവസത്തെ ആശുപത്രി ചികിത്സക്ക് ശേഷമാണ് ലതാമങ്കേഷ്കർ മരണത്തിന് കീഴടങ്ങുന്നത്.

ലതാ മങ്കേഷ്കറുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. ലതാമങ്കേഷകറുടെ നേട്ടങ്ങൾ സമാനതകൾ ഇല്ലാത്തതായി നിലനിൽക്കുമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ട്വിറ്ററിൽ കുറിച്ചു.

ലതാ ദീദിയുടെ വിയോഗത്തിൽ ഇന്ത്യക്കാർക്കൊപ്പം താനും ദുഃഖം രേഖപ്പെടുത്തുന്നുവെന്നും. അവരുടെ കുടുംബാംഗങ്ങളുമായി സംസാരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തുവെന്നും മോദി ട്വീറ്റ് ചെയ്തു. ലതാമങ്കേഷ്കരിന്റെ ശബ്ദമാധുര്യം ഹൃദയത്തിൽ കൊണ്ട് നടക്കുമെന്നും വരുംതലമുറകൾ അവരെ എന്നെന്നും ഓർക്കുംമെന്നും സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
സുവർണനാദം അനശ്വരമായി നിലനിൽക്കുമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. ലതാമങ്കേഷ്കറോടുള്ള വിയോഗത്തിൽ രാജ്യത്ത് രണ്ട് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.ഗായികയോടുള്ള ആദരസൂചകമായി രണ്ടുദിവസം ദേശീയ പതാക പകുതി താഴ്ത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News