ഡിജിറ്റൽ കറൻസികൾ നിയമപരമാകുമ്പോൾ…….

ഒരു കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് ഡിജിറ്റൽ കറൻസികൾ.ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിൽ റിസർവ് ബാങ്ക് മുഖേനെ ഡിജിറ്റൽ റുപ്പി പുറത്തിറക്കുമെന്ന ധനമന്ത്രി നിർമല സീതാരാമൻറെ പ്രഖ്യാപപനത്തെ തുടർന്ന് ഡിജിറ്റൽ കറൻസികൾ വീണ്ടും സജീവ ചർച്ചയാകുകയാണ്.

ഡിജിറ്റൽ കറൻസി?

ഇന്റനെറ്റുമായി ബന്ധിപ്പിക്കപ്പെട്ട കമ്പ്യൂട്ടറുകളിൽ ശേഖരിക്കുകയും കൈമാറ്റവും കൈകാര്യവും ചെയ്യപ്പെടുന്ന പണം അല്ലെങ്കിൽ അതു പോലെ മൂല്ല്യമുള്ള ആസ്ഥികളെയുമാണ് ഡിജിറ്റൽ കറൻസികൾ എന്ന് പറയുന്നത്.

ഡിജിറ്റൽ കറൻസികളെ മൂന്നായിട്ടാണ് തരം തിരിച്ചിരിക്കുന്നത്.

*ക്രിപ്റ്റോകറൻസി
*വെർച്വൽ കറൻസി
*സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി

ക്രിപ്റ്റോകറൻസി

ഏതെങ്കിലും ബാങ്കിന്റെയോ, സർക്കാരുകളുടെയോ പിൻബലത്തോടെയല്ലാതെ പ്രവർത്തിക്കുന്ന ഡിജിറ്റൽ കറൻസികളാണ് ക്രിപ്റ്റോകറൻസികൾ. ക്രിപ്റ്റോഗ്രഫി എന്ന കോഡിങ്ങ് ഭാഷ ഉപയോഗിച്ച് പണമയക്കുന്നയാൾക്കും സ്വീകരിക്കുന്നയാൾക്കും മാത്രമേ ക്രിപ്റ്റോകറൻസി ഇടപാടുകൾ നിരീക്ഷിക്കാൻ സാധിക്കുകയുള്ളൂ. പ്രാധനപ്പെട്ട ക്രിപ്റ്റോകറൻസികളിൽ ഒന്നാണ് ഏറെ പ്രചാരമുള്ള ബിറ്റ്കോയിൻ. ഒരു ബിറ്റ്കോയിന്റെ മൂല്യും ഇന്ത്യൻ രൂപ ഏകദേശം 30 ലക്ഷത്തിലധികം വരും.

വെർച്വൽ കറൻസി

സാമൂഹിക മാധ്യമങ്ങൾ പോലുള്ള പ്രത്യേക കമ്മ്യുണിറ്റകളിലുള്ളവർ സ്വയം നിർമ്മിച്ച് ഉപയോഗിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്ന ഡിജിറ്റൽ കറൻസികളാണ് വെർച്വൽ കറൻസികൾ.

സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി

ഏതെങ്കിലും രാജ്യത്തിന്റെ സെൻട്രൽ ബാങ്ക് നേരിട്ട് പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസികളാണ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികൾ.

എങ്ങനെ വാങ്ങാം?

ക്രിപ്റ്റോകറൻസികൾ വിൽക്കുന്ന നിരവധി വെബ്സൈറ്റുകളും അവരുടെ മൊബൈൽ ആപ്ലിക്കേഷനുകളും ഇന്ന് ലഭ്യമാണ്.
കോയിൻബെയ്സ്, കാശ്ആപ്പ്, ഒളിമ്പ്ട്രെയ്ഡ്, ഒക്ടഎഫക്സ് എന്നീ ആപ്ലിക്കേഷനുകളിലൂടെ ക്രിപ്റ്റോകറൻസികൾ വാങ്ങാൻ സാധിക്കും.

ഗുണങ്ങൾ

*ഡിജിറ്റൽ കറൻസി എക്കൗണ്ടിലെ പണത്തിന് ബാങ്കിലെ പോലെ യാതൊരു ഫീസും നൽകേണ്ടതില്ല
*ഇന്റർനെറ്റ് കണക്ഷനുള്ളപ്പോൾ ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഡിജിറ്റൽ കറൻസികൾ ഉപയോഗിക്കാൻ കഴിയും.
*ഓൺലൈൻ ഇടപാടുകൾക്ക് ഡിജിറ്റൽ കറൻസികൾ ഉപയോഗിക്കുന്നതിലൂടെ സ്വകാര്യ വിവരങ്ങൾ നഷ്ടമാകുമെന്ന ഭയം വേണ്ട. ഡിജിറ്റൽ കറൻസികൾ യാതൊരു തരത്തിലുമുള്ള സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നില്ല.

ദോഷങ്ങൾ

*ഡിജിറ്റൽ കറൻസികൾ ഉപയോഗിച്ച് അനധികൃത ഇടപാടുകൾ യഥേഷ്ടം നടത്താൻ സാധിക്കും
*ഡിജിറ്റൽ കറൻസികളുടെ മൂല്ലും ഏത് സമയത്തും ഇടിയാൻ സാധ്യതയുണ്ട്
*ഡിജിറ്റൽ കറൻസികൾ ആരുടെയും നിയന്ത്രണത്തിലല്ലാത്തതിനാൽ ലോകവ്യാപകമായി സ്വീകരിക്കപ്പെടാനുള്ള സാധ്യത കുറവാണ്.

ഡിജിറ്റൽ കറൻസികൾ പുറത്തിറക്കാൻ കേന്ദ്രസർക്കാർ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തന്നെ സ്വന്തം ഡിജിറ്റൽ കറൻസി, ഡിജിറ്റൽ റുപ്പി എന്ന പേരിൽ പുറത്തിറക്കുമെന്ന് കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചതോടെ രാജ്യത്ത് ഡിജിറ്റൽ കറൻസികൾ നിയമപരമാകാൻ പോവുകയാണ്. ഇതു വരെ ഡിജിറ്റൽ കറൻസികളുടെ നിയമസാധുത സംബന്ധിച്ച ആശങ്കൾക്കും ഇതോടെ വിരാമമായെങ്കിലും ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ പോലുള്ളവയ്ക്ക് 30ശതമാനം നികുതി ചുമത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത് ക്രിപ്റ്റോകറൻസി ഉടമകൾക്ക് വലിയ തിരിച്ചടിയാണ്.

റിസർവ് ബാങ്ക് പുറത്തിറക്കുന്നവ മാത്രമേ ഇനി കറൻസി എന്ന് വിളിക്കപ്പെടുകയുള്ളൂ എന്നും ബാക്കിയുള്ളവയെല്ലാം ക്രിപ്റ്റോ കറൻസിയായിരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ചൈന, സ്വീഡൻ, ബഹാമാസ് ദ്വീപ്, മാർഷൽ ദ്വീപ്, കരിബിയൻ ദ്വീപ് എന്നിവിടങ്ങളിലാണ് സ്വന്തമായി ഡിജിറ്റൽ കറൻസിയുള്ളത്.

ഇന്ത്യ സ്വന്തമായി ഡിജിറ്റൽ കറൻസി പുറത്തിറക്കുമ്പോൾ കൂടുതൽ വിശ്വാസയോഗ്യമായ രീതിയിൽ ഡിജിറ്റൽ കറൻസികൾ വാങ്ങാനും ഉപയോഗിക്കാനും സാധിക്കും. ക്രിപ്റ്റോകറൻസികൾക്ക് നികുതി ചുമത്തുന്നതിലൂടെ സർക്കാരിന് വലിയ വരുമാനം നേടാനും വഴി ഒരുങ്ങും. ഘട്ടം ഘട്ടമായി പേപ്പർ കറൻസിയിൽ നിന്നും ഡിജിറ്റൽ കറൻസിയിലേക്ക് മാറാനുള്ള സർക്കാരിന്റെ ശ്രമമായി ഇതിനെ കാണേണ്ടതുണ്ട്. വരാനിരിക്കുന്ന ഡിജിറ്റൽ യുഗത്തിലേക്ക് ഡിജിറ്റൽ കറൻസികൾ ഒരു മുതൽകൂട്ടായേക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here