അമ്മയെ നേരിട്ട് കാണാൻ ഞാനെത്ര ആഗ്രഹിച്ചു …വികാരവായ്‌പ്പോടെ എം ജയചന്ദ്രൻ

സംഗീത ഇതിഹാസം ലതാ മങ്കേഷ്കറുടെ നിര്യാണത്തിൽ അതീവ ദുഃഖം പങ്കുവച്ച് സം​ഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ . അമ്മയെ ഒരു പ്രാവശ്യം പോലും നേരിട്ട് കാണാന്‍ പറ്റാത്തതില്‍ ദുഃഖമുണ്ടെന്ന് ജയചന്ദ്രന്‍ ഫെയ്സ്ബുക്കിൽ കുറിച്ചു .

ജയചന്ദ്രന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം;

അമ്മേ….
നേരിട്ട് കാണാൻ ഞാൻ എത്ര അധികം ആഗ്രഹിച്ചു ……..
പലപ്പൊഴും മുംബൈയിൽ ദിവസങ്ങളോളം താമസിച്ചു;
അമ്മയെ കാണാൻ പറ്റും എന്നു കരുതി കാത്തിരുന്നു …….
അമ്മയുടെ ”പ്രഭു കുന്‍ച് ” എന്ന വീടിനു മുൻപിൽ എത്രയോ തവണ വന്ന് നിന്നു ……
കാണാൻ പറ്റാത്തത് തീരാ നഷ്ടം …
സങ്കടം …..
വർഷങ്ങളായി , അമ്മയുടെ പാട്ട് കൂട്ടിനില്ലാതെ, ഒരു രാത്രി പോലും എന്റെ ജീവിതത്തിൽ കടന്നു
പോയിട്ടില്ല ………..
ലാതാജി എന്ന അമ്മയെ ,
സ്വരരാഗ ഗംഗയെ,
ആത്മീയമായി നമസ്‌കരിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News