കൊവിഡിന്റെ മറവിൽ ആനുകൂല്യങ്ങൾ നിഷേധിച്ച് കേന്ദ്ര സർക്കാർ

കൊവിഡ് മഹാമാരിയിൽ രാജ്യം വലയുമ്പോഴാണ് അർഹരായവർക്കുള്ള ആനുകൂല്യങ്ങൾ കൊവിഡിന്റെ മറവിൽ കേന്ദ്ര സർക്കാർ എടുത്തുകളയാൻ ഒരുങ്ങുന്നത്.

കൊ​വി​ഡ്​ കാ​ല​ത്ത്​ സാ​ധാ​ര​ണ സ​ർ​വി​സ്​ ഇല്ലാതാ​യ​പ്പോ​ൾ റെ​യി​ൽ​വേ നി​ർ​ത്തി​വെ​ച്ച യാത്രാ ഇ​ള​വു​ക​ൾ പു​നഃ​സ്ഥാ​പി​ക്കി​ല്ലെ​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു. മു​തി​ർ​ന്ന പൗ​ര​ന്മാ​ർ, സൈനി​ക​രു​ടെ​യും പൊ​ലീ​സു​കാ​രു​ടെ​യും
വി​ധ​വ​ക​ൾ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി 53 വിഭാഗങ്ങൾ​ക്ക്​ ന​ൽ​കി​യി​രു​ന്ന ഇ​ള​വി​ൽ നി​ന്ന്​ 37 വിഭാഗങ്ങളെയാണ്​ കൊ​വി​ഡി​ന്‍റെ മ​റ​വി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കി​യ​ത്.

റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന് അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​ക്കു​ന്ന​തി​നാ​ൽ​ നി​ർ​ത്ത​ലാ​ക്കി​യ ഇ​ള​വു​ക​ൾ പു​നഃ​സ്ഥാ​പി​ക്കി​ല്ലന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. കൊവിഡ് കാലഘട്ടത്തിൽ രാജ്യത്തെ സാധാരണക്കാർ ദുരിതം അനുഭവിക്കുമ്പോഴാണ് കൊവിഡിന്റെ മറവിൽ കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കുന്നത്.

അതേസമയം, നിലവിൽ ഭി​ന്ന​​ശേ​ഷി​ക്കാ​രി​ലെ നാ​ല്​ വി​ഭാ​ഗ​ങ്ങ​ൾ, രോ​ഗി​ക​ളി​ലെ 11 വി​ഭാ​ഗ​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​ള​വു​ള്ള​ത്. മു​തി​ർ​ന്ന പൗ​ര​ന്മാ​രെ​ന്ന നി​ല​യി​ൽ 58 വ​യ​സ്സ്​ തി​ക​ഞ്ഞ സ്ത്രീ​ക​ൾ​ക്കും 60 വയ​സ്സ്​ തി​ക​ഞ്ഞ പു​രു​ഷ​ന്മാ​ർ​ക്കും ന​ൽ​കി​യി​രു​ന്ന​ത്​ ടി​ക്ക​റ്റ്​ നി​ര​ക്കി​ൽ യ​ഥാ​ക്ര​മം 50 ശ​ത​മാ​ന​വും 40ശ​ത​മാ​ന​വും ഇ​ള​വാ​യി​രു​ന്നു ഈ ഇളവുകളാണ് സമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി കേന്ദ്രം എടുത്ത് കളഞ്ഞത്. യാ​ത്ര​ക്കാ​യി റെ​യി​ൽ​വേ​യെ ആ​ശ്ര​യി​ക്കു​ന്ന ദ​രി​ദ്ര​രോ​ടും മുതിർന്നവരോടു​മു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യി​ല്ലാ​യ്മ​യാ​ണ് ഇളവുകൾ പുനസ്ഥാപിക്കാത്തതിലൂടെ പുറത്ത് വരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News