Maruthi Suzuki Baleno ദാ വരുന്നു…… മുഖം മിനുക്കി കൂടുതല്‍ സ്റ്റൈലിഷായി

മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബൊലേനൊ ഒരിക്കല്‍ കൂടി മുഖം മിനുക്കലിന് ഒരുങ്ങി. 2022-ന്റെ ആദ്യ മാസങ്ങളില്‍ തന്നെ എത്തുമെന്ന് സൂചന നല്‍കിയിരുന്ന ഈ വാഹനത്തിന്റെ വരവടുത്തെന്ന സൂചന നല്‍കുന്ന ടീസര്‍ പുറത്തിറങ്ങി. ബിഗ് സര്‍പ്രൈസ് കമിങ്ങ് സൂണ്‍ എന്ന തലക്കെട്ടോടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ 2022 ബൊലേനോയുടെ ടീസര്‍ ചിത്രം പ്രചരിക്കുന്നത്.

മുഖം മിനുക്കിയ ബൊലേനൊ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ മുമ്പ് പുറത്തുവന്നിരുന്നു. എന്നാല്‍, വാഹനത്തില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ ഏറെക്കുറെ മറച്ചായിരുന്നു ഈ ഓട്ടം. ടീസര്‍ ചിത്രത്തില്‍ ബൊലേനോയില്‍ വരുത്തിയിട്ടുള്ള പുതുമകള്‍ വെളിപ്പെടുത്തുന്നുണ്ട്. വീതി കുറഞ്ഞ എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, സ്റ്റൈലിഷായി ഒരുങ്ങിയിട്ടുള്ള ഡി.ആര്‍.എല്‍, എല്‍.ഇ.ഡി. ഫോഗ്‌ലാമ്പ് എന്നിവയാണ് മുഖഭാവത്തെ പുതുമ.

അകത്തളത്തിലും പുതുമ വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡാഷ്‌ബോര്‍ഡിന്റെ ഡിസൈനിലെ മാറ്റമായിരിക്കും ഏറ്റവും പ്രധാനമെന്നാണ് വിലയിരുത്തലുകള്‍. ആന്‍ഡ്രോയിഡ് ഓട്ടോ ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ഫ്‌ളോട്ട് ഇന്‍ഫോടെയ്ന്‍മെന്റ് ബൊലേനോയുടെ അകത്തളത്തില്‍ സ്ഥാനം പിടിക്കും. ഹെഡ്-അപ്പ്-ഡിസ്‌പ്ലേ, കണക്ടഡ് കാര്‍ സാങ്കേതിവിദ്യ തുടങ്ങിയവയും ഇതില്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2015 ഒക്ടോബറിലാണ് പ്രീമിയം ഹാച്ച്ബാക്ക് മോഡലായി ബൊലേനൊ നിരത്തുകളില്‍ എത്തുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2019-ലാണ് ഈ വാഹനം ആദ്യ മുഖംമിനുക്കലിന് വിധേയമാകുന്നത്. ആകര്‍ഷകമായ മാറ്റങ്ങള്‍ വരുത്തിയതിനൊപ്പം ന്യൂജനറേഷന്‍ ഫീച്ചറുകളുമായാണ് 2019-ല്‍ ബൊലേനൊ പുതുക്കി പണിതത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വരുത്തുന്ന മുഖം മിനുക്കലില്‍ സുരക്ഷയ്ക്കും കൂടുതല്‍ പ്രാധാന്യം നല്‍കും.

2022 ബൊലേനൊയില്‍ മെക്കാനിക്കലായി മാറ്റം വരുത്തിയേക്കില്ലെന്നാണ് വിവരം. 1.2 ലിറ്റര്‍ വി.വി.ടി, 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് ഡ്യുവല്‍ വി.വി.ടി. എന്‍ജിനുകളിലായിരിക്കും ഈ വാഹനം എത്തുക. ഈ എന്‍ജിനുകള്‍ യഥാക്രമം 82 ബി.എച്ച്.പിയും 89 ബി.എച്ച്.പിയും പവര്‍ ഉത്പാദിപ്പിക്കും. രണ്ട് എന്‍ജിനിലും 113 എന്‍.എം. ആണ് ടോര്‍ക്ക്. മാനുവല്‍ ട്രാന്‍സ്മിഷന്‍ തുടരുന്നതിനൊപ്പം ഓട്ടോമാറ്റിക് മാറുമെന്നും വിവരമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News