തിരുവനന്തപുരം അമ്പലമുക്കിൽ കടയ്ക്കുള്ളിൽ യുവതി മരിച്ച നിലയിൽ

തിരുവനന്തപുരം നഗരത്തിലെ സസ്യതൈകള്‍ വളര്‍ത്തുള്ള നഴ്സറിയില്‍ ജീവനക്കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നെടുമങ്ങാട് സ്വദേശിയായ വിനീതയാണ് കൊല്ലപ്പെട്ടത്. കഴുത്തില്‍ ആഴത്തിലുള്ള മുറിവ് ഏറ്റിട്ടുണ്ട്. സിസി ടിവിയും മെമ്പൈല്‍ഫോണും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചെു

അമ്പലമുക്ക് –കുറവന്‍കോണം റോഡിലെ നഴ്സറില്‍ ഉച്ചയോടെയാണ് സ്ഥാപനത്തിലെ ജീവനക്കാരി വിനീതയെ മരിച്ച നിലയില്‍ കണ്ടത്തിയത്. പതിവ് പോലെ ജോലിക്കെത്തിയ വിനീതയെ കടയിൽ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് . യുവതിയെ 11 മണിവരെ സമീപവാസികള്‍ പുറത്തുകണ്ടിരുന്നു.

നഴ്സറിയില്‍ ചെടിവാങ്ങാനെത്തിയവര്‍ അവിടെ ആരെയും കാണാത്തതിനെ തുടര്‍ന്ന് ബോര്‍ഡില്‍ എഴുതിയിരുന്ന നമ്പരില്‍ ഉടമസ്ഥനെ വിളിച്ചു . വിനീത കടയിലുണ്ടെന്ന് പറഞ്ഞെങ്കിലും ഇല്ലെന്നായിരുന്ന മറുപടി. തുടര്‍ന്ന് വിനീതയേ തിരക്കാന്‍ മറ്റൊരു ജീവനക്കാരിയെത്തി. ഇവരാണ് മൃതദേഹം ആദ്യം കണ്ടത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.കൃത്യത്തിന് ശേഷം പ്രതി നഴ്സറിയുടെ പിൻവശത്തു കൂടി രക്ഷപെട്ടുവെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

പോലീസ് നായ മണം പിടിച്ച് നഴ്സറിയുടെ പിൻവശത്താണ് എത്തിയിരുന്നു.നഴ്സറിയിൽ ഉണ്ടായിരുന്ന ആയുധം ഉപയോഗിച്ചാണ് ആക്രമിച്ചതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നഴ്സറി ഉടമയില്‍ നിന്നും മൃതദേഹം ആദ്യം കണ്ട ജീവനക്കാരിയില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. സ്ഥാപനത്തിലുണ്ടായിരുന്ന അന്‍പതിനായിരം രൂപ നഷ്ടമായിട്ടില്ല. ലോക്ഡൗണ്‍ ദിനമായ ഇന്ന് യുവതി നഴ്സറിയിലെത്തുമെന്ന് അറിയാവുന്നവരെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്.

ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധനടത്തി. സിറ്റി പൊലീസ് കമ്മീഷ്ണര്‍ സ്പര്‍ജന്‍ കുമാര്‍ ഉള്‍പ്പെട മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ആഴത്തിലുള്ള മുറിവാണ് കഴുത്തിലുള്ളത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലെ കൂടുതല്‍ പറയാനാകൂ എന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here