എളുപ്പത്തില്‍ തയ്യാറാക്കാം….നേന്ത്രപ്പഴവും ഗോതമ്പുപൊടിയും ചേർന്നൊരു നാടൻ പലഹാരം

വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച് സോഡ, യീസ്റ്റ് ഒന്നുമില്ലാതെ വളരെ എളുപ്പത്തിൽ രുചികരമായ ഒരു നാലുമണി പലഹാരം തയ്യാറാക്കാം.

ചേരുവകൾ :

ശർക്കരപ്പാനി :

ശർക്കര – 300 ഗ്രാം
വെള്ളം – ½ കപ്പ്

ചേരുവകൾ:

തേങ്ങ – 1 കപ്പ്
പഴുത്ത നേന്ത്രപ്പഴം – 1
അരിപ്പൊടി – 1 കപ്പ്
ഗോതമ്പുപൊടി – 1½ കപ്പ്
ഏലക്കാപ്പൊടി – ½ ടീസ്പൂൺ
ഉപ്പ് – ¼ ടീസ്പൂൺ
വെള്ളം – ¾ കപ്പ്
എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം  :

മിക്സിയുടെ ജാറിലേക്ക് ശർക്കരപ്പാനി ഒഴിച്ചു കൊടുക്കാം. ഇനി ഒരു കപ്പ് തേങ്ങ ചിരകിയതും പഴുത്ത ഒരു ഇടത്തരം നേന്ത്രപ്പഴം അരിഞ്ഞതും ചേർത്തു കൊടുത്തു ഒന്ന് അടിച്ചെടുക്കാം.

ഇനി ഇതിലേക്ക് അരിപ്പൊടി, ഗോതമ്പുപൊടി, ഏലക്കാപ്പൊടി, ഉപ്പ്, വെള്ളം എന്നിവ ചേർത്തു കൊടുക്കാം. ഇത് കട്ടകൾ ഒന്നുമില്ലാതെ അടിച്ചെടുക്കാം.
അതിനുശേഷം ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൂടുതൽ വെള്ളം ആവശ്യമെങ്കിൽ അതും ഒഴിച്ച് ഇളക്കി 20 മിനിറ്റ് മൂടി വയ്ക്കാം.

ഇനി ചൂടായ എണ്ണയിലേക്ക് ഒരു തവി മാവ് കോരിയൊഴിക്കാം, മാവ് ഒഴിക്കാൻ നേരം തീ കൂട്ടി വയ്ക്കാൻ ശ്രദ്ധിക്കണം.ഇനി തീ ഇടത്തരം ചൂടിലാക്കി രണ്ടുവശവും ബ്രൗൺ നിറമാകുന്നതു വരെ വറുത്തു കോരാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here