ലതാജിയുടെ ശബ്ദം സമാനതകളില്ലാതെ എക്കാലവും നിലനിൽക്കുമെന്ന് മമ്മൂട്ടി; സം​ഗീതത്തിലൂടെ എക്കാലവും ജീവിക്കുമെന്ന് മോഹൻലാല്‍

ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്കറുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടന്മാരായ മമ്മൂട്ടിയും മോഹൻലാലും സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‌മാനും ഗായിക ശ്രേയ ഘോഷാലും.

‘ലതാജിയുടെ ശബ്ദം സമാനതകളില്ലാതെ എക്കാലവും നിലനിൽക്കും’ എന്ന് മമ്മൂട്ടിയും ‘സം​ഗീതത്തിലൂടെ എക്കാലവും ജീവിക്കുമെന്ന്’ മോഹൻലാലും ട്വീറ്റിൽ പറഞ്ഞു.

”ഇന്ത്യക്ക് നമ്മുടെ വാനമ്പാടി നഷ്ടപ്പെട്ടു. ഇനിയൊരിക്കലും സിനിമയും സം​ഗീതവും പഴയത് പോലെ ആകില്ല. ലതാജി നിങ്ങളുടെ പ്രതീകാത്മക ശബ്ദവും മഹത്വമുള്ള പ്രവർത്തനങ്ങളും സമാനതകളില്ലാതെ എക്കാലവും നിലനിൽക്കും”. മമ്മൂട്ടി ട്വീറ്റിൽ കുറിച്ചു.

”ഭാരത രത്ന ലതാ മങ്കേഷ്കർ എന്ന സം​ഗീത പ്രതിഭാസത്തിന്റെ വിയോ​ഗത്തെക്കുറിച്ച് അറിഞ്ഞപ്പോൾ അ​ഗാധമായ ദു:ഖം തോന്നി. സം​ഗീതത്തിലൂടെ അവർ ജീവിക്കട്ടെ, അവരുടെ പ്രിയപ്പെട്ടവരിലേക്ക് അനുശോചനം അറിയിക്കുന്നു” എന്നായിരുന്നു മോഹൻലാലിന്റെ ട്വീറ്റ്.

ലതാ മങ്കേഷ്‌കറിനൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്താണ് റഹ്മാൻ അവരെ അനുസ്മരിക്കുന്നത്. ലതാ മങ്കേഷ്‌കർ സോഫയിലും റഹ്മാൻ താഴെയുമായി ഇരിക്കുന്ന ചിത്രമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ലവ്, റസ്‌പെക്ട്, പ്രയേഴ്‌സ് എന്നീ വാക്കുകളും ക്യാപ്ഷനായി നൽകിയിട്ടുണ്ട്.

ലതാ മങ്കേഷ്കറുടെ  വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി ​ഗായിക ശ്രേയ ഘോഷാൽ . ലതാ മങ്കേഷ്കറുടെ മരണ വാർത്തയറിഞ്ഞ് മരവിച്ചുപോയെന്നും തകർന്നുപോയെന്നും ശ്രേയ സോഷ്യൽ മീഡിയയിൽ കുറിച്ചു.

‘മരവിപ്പ് അനുഭവപ്പെടുന്നു. തകർന്നു. ഇന്നലെ സരസ്വതി പൂജ ആയിരുന്നു, ഇന്ന് അമ്മ അവരുടെ അനുഗ്രഹീതയായവളെ കൂടെ കൊണ്ടുപോയി. പക്ഷികളും മരങ്ങളും കാറ്റും പോലും ഇന്ന് നിശ്ശബ്ദമാണെന്ന് തോന്നുന്നു’, എന്നാണ് ശ്രേയാ ഘോഷാൽ കുറിച്ചു.

മുംബൈയിൽ ഇന്ന് രാവിലെയായിരുന്നു ലതാ മങ്കേഷ്കറിന്റെ അന്ത്യം. 92 വയസ്സായിരുന്നു. കഴിഞ്ഞ ഒരു മാസമായി മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഗായികയെ ഇന്നലെ വെൻറിലേറ്ററിലേക്ക് മാറ്റിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News