
ദിലീപ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പിന്റെ പൂര്‍ണരൂപം തന്റെ കയ്യിലുണ്ടെന്നും ഉടന്‍ പുറത്ത് വിടുമെന്നും ബാലചന്ദ്രകുമാര്‍. രക്ഷപ്പെടാനുള്ള ഒരു പ്രതിയുടെ അവസാനത്തെ കൈകാലിട്ടടിപ്പ് മാത്രമാണ് ഇതെന്നും ബാലചന്ദ്രകുമാര്‍ പരിഹസിച്ചു. തനിക്കെതിരായ പീഡന കേസിന് പിന്നില്‍ ദിലീപാണെന്നും അദ്ദേഹം ആരോപിച്ചു.
സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിച്ചിരുന്ന സമയത്ത് അവസാനത്തെ കച്ചിത്തുരുമ്പെന്ന നിലയിലാണ് ദിലീപിന് ഓഡിയോസന്ദേശം അയച്ചത്. അതിന് ദിലീപ് മറുപടി പോലും തന്നിരുന്നില്ല. ദിലീപിനോട് ഇതിന് ശേഷം എനിക്ക് പകയുണ്ടെന്നാണ് ഇപ്പോഴത്തെ ആരോപണം. ദിലീപിനോട് തനിക്ക് പകയുണ്ടെന്ന് തെളിയിക്കാനുള്ള യാതൊന്നും ഇപ്പോള്‍ ദിലീപ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പില്‍ ഇല്ലെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here