സുരേഷ് റെയ്നയുടെ പിതാവ് അന്തരിച്ചു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ പിതാവ് ത്രിലോക്‌ചന്ദ് റെയ്ന അന്തരിച്ചു. ക്യാന്‍സര്‍ ബാധിതനായി ദീര്‍ഘനാളായി ചികിത്സയിലിയിരുന്നു അദ്ദേഹം. ഇന്ന് രാവിലെ ഗാസിയാബാദിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.

Suresh Raina Father Lost Battel With Cancer Dies At Ghaziabad Home - Suresh  Raina Father Demise: कैंसर के खिलाफ जंग हारे सुरेश रैना के पिता, गाजियाबाद  के घर में ली अंतिम सांस -

ചികിത്സയിലായിരുന്ന ത്രിലോക്ചന്ദിന്റെ ആരോഗ്യനില കഴിഞ്ഞ ഡിസംബറിൽ വഷളായിരുന്നു.സൈനികനായിരുന്ന തന്‍റെ പിതാവില്‍ നിന്നാണ് ജീവിതത്തിലെ ഏത് വെല്ലുവിളിയും ഏറ്റെടുക്കാനുള്ള ധൈര്യവും കരുത്തും തനിക്ക് ലഭിച്ചതെന്ന് സുരേഷ് റെയ്ന പറഞ്ഞു.

മാതാപിതാക്കള്‍ തന്‍റെ കരിയറില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും റെയ്ന വ്യക്തമാക്കി. വിദേശപര്യടനങ്ങളില്ലാത്തപ്പോഴൊക്കെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു റെയ്ന എപ്പോഴും താമസിച്ചിരുന്നത്.

Suresh raina father trilok chand raina passes away was suffering from  cancer - Cricket.Surf

മാതാപിതാക്കളെ വിട്ടു നില്‍ക്കേണ്ടിവരുമെന്നതിനാല്‍ പരിശീലനം പോലും ഗാസിയാബാദില്‍ മാത്രമായി പരിമിതപ്പെടുത്താന്‍ പലപ്പോഴും സുരേഷ് റെയ്ന ശ്രമിക്കുമായിരുന്നു. 2020 ഓഗസ്റ്റില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച റെയ്ന ഐപിഎല്ലില്‍ ഇപ്പോഴും സജീവമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News