മത്സ്യത്തൊഴിലാളി സജീവന്റെ കുടുംബത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത്  മന്ത്രി കെ രാജന്‍

ആത്മഹത്യ ചെയ്ത മത്സ്യത്തൊഴിലാളി സജീവൻ്റെ വീട്ടിൽ മന്ത്രി കെ.രാജൻ സന്ദർശനം നടത്തി. സജീവന്റെ കുടുംബത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുവെന്ന് മന്ത്രി കെ.രാജൻ മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തിന് നീതി ലഭ്യമാക്കും.സജീവന്റെ അപേക്ഷയിൽ ഉടൻ തീരുമാനം ഉണ്ടാകും. അന്വേഷണ റിപ്പോർട്ട് കിട്ടിയാൽ കൂടുതൽ നടപടികളുണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകി.

കുടുംബത്തിന്റെ പരാതി കൂടി അന്വേഷണത്തിന്റെ ഭാഗമാക്കും. റവന്യൂ ഓഫീസുകളിലെ തിരക്കും ആൾ ക്ഷാമവും കുറക്കാൻ നടപടി ഉണ്ടാകും.

അതേസമയം വിഷയവുമായും ബന്ധപ്പെട്ട് സംസ്ഥാന തലത്തില്‍ തന്നെ അന്വേഷണം പ്രഖ്യാപിച്ചു. ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി ഒരാഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് മന്ത്രി ഉത്തരവിട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്ന കാര്യവും ശ്രദ്ധില്‍ പെട്ടിട്ടുണ്ട്. അക്കാര്യത്തിലും അന്വേഷണം നടത്തും. അത്തരം ഏജന്റുമാര്‍ക്കെതിരേയും നടപടികളുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News