ചരഞ്ജിത്ത് സിംഗ് ചന്നി പഞ്ചാബിലെ കോൺഗ്രസ്‌ മുഖ്യമന്ത്രി സ്ഥാനാർഥി

ചരഞ്ജിത്ത് സിംഗ് ചന്നി പഞ്ചാബിലെ കോൺഗ്രസ്‌ മുഖ്യമന്ത്രി സ്ഥാനാർഥി. ലുധിയാനയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ ഗാന്ധിയാണ് പഞ്ചാബിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ചരഞ്ജിത്ത് സിംഗ് ചന്നിയേ പ്രഖ്യാപിച്ചത്. പ്രവർത്തകർക്കിടയിലും സ്വകാര്യ ഏജൻസിയെ ഉപയോഗിച്ചും പാർട്ടി നടത്തിയ സർവേ ചന്നിക്ക് അനുകൂലമായതിനെത്തുടർന്നാണ് തീരുമാനം.

അതേസമയം, മുഖ്യമന്ത്രി സ്ഥാനാർഥിത്വം സ്വപ്നം കണ്ട് പിസിസി ആദ്യക്ഷൻ നവ്ജോത് സിംഗ് സിദ്ദുവിന്റെ രാഷ്ട്രീയ നിലപാടുകൾ കോൺഗ്രസിന് നിർണായകമാകും. നീണ്ടനാളായുള്ള പരസ്യപോരിനും അധികാരവടംവലിക്കും പിന്നാലെയാണ് പഞ്ചാബിൽ കോൺഗ്രസ്‌ മുഖ്യമന്ത്രിസ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ചരഞ്ജിത്ത് സിംഗ് ചന്നി പഞ്ചാബ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കും.
ലുധിയാനയിൽ നടന്ന പ്രചാരണത്തിലാണ് പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ചരഞ്ജിത്ത് സിംഗ് ചന്നിയെ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്.

പ്രവർത്തകർക്കിടയിലും സ്വകാര്യ ഏജൻസിയെ ഉപയോഗിച്ചും പാർട്ടി നടത്തിയ സർവേ ചന്നിക്ക് അനുകൂലമായതിനെത്തുടർന്നാണ് തീരുമാനം.ചന്നിയുടെ ഹൃദയത്തിലും രക്തത്തിലും പഞ്ചാബ് ആണെന്നും പഞ്ചാബിലെ ജനങ്ങളുടെ വിഷമങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്ന മുഖ്യമന്ത്രിയാണ് ചന്നിയെന്നും രാഹുൽ ഗാന്ധി ചടങ്ങിൽ പറഞ്ഞു.

ഇത്തവണ പഞ്ചാബിൽ രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് ചന്നി മത്സരിക്കുന്നത്. ഛന്നിയുടെ മരുമകൻ ഭൂബീന്ദർ സിംഗ് ഹണിയെ ഇ ഡി അറസ്റ്റ് ചെയ്തതിനു പിന്നാലെ ഛന്നിക്കെതിരെ ആം ആംദ്മി പാർട്ടിയും ശിരോമണി അകാലിദളുംഅഴിമതി ആരോപണങ്ങളുന്നയിച്ചിരുന്നു.

എന്നാൽ, ഇത്തരം ആരോപണങ്ങളെ തള്ളിക്കളഞ്ഞാണ് ഛന്നിയെ തന്നെ മുന്നിൽ നിർത്തി തെരെഞ്ഞെടുപ്പിനെ നേരിടാനുള്ള കോൺഗ്രസ് തീരുമാനം. പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ പിസിസി അധ്യക്ഷൻ നാവ്ജോത് സിംഗ് സിദ്ദുവും രംഗത്ത് ഉണ്ടായിരുന്നു.

ചന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്തിയായി പ്രഖ്യാപിച്ചതോടെ സിദ്ദുവിനെ തൃപ്തിപ്പെടുത്തുക എന്നതാണ് നേതൃത്വത്തിനു മുന്നിലുള്ള മുഖ്യ വെല്ലുവിളി. തങ്ങളുടെ താളത്തിനൊത്ത് തുള്ളുന്ന ദുർബല മുഖ്യമന്ത്രിയെയാണ് മുകളിലുള്ളവർ ആഗ്രഹിക്കുന്നതെന്ന് സിദ്ദു കഴിഞ്ഞ ദിവസം പറയുഞ്ഞിരുന്നെങ്കിലും. രാഹുൽ ഗാന്ധിയുടെ നിലപാടുമായി മുന്നോട്ട് പോകുമെന്നും രാഹുൽ ഗാന്ധി എടുക്കുന്ന ഏത് തീരുമാനവും അനുസരിക്കുമെന്നും സിദ്ദു ലുഥിയനയിൽ വച്ചുള്ള ചടങ്ങിൽ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News