‘ഹേയ് സിനാമികാ’ മാര്‍ച്ച് 3 ന് തീയേറ്ററുകളില്‍ ; ദുൽഖറിനൊപ്പം അദിതിയും കാജലും

ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ തമിഴ് ചിത്രം ‘ഹേയ് സിനാമിക’ മാര്‍ച്ച് 3 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന്. ദുല്‍ഖറിന്റെ തന്നെ ഉടമസ്ഥതയിലുള്ള വേഫയെര്‍ റീലിസ് ആണ് ഈ സിനിമ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

‘കുറുപ്പ്’ എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിന് ശേഷം വരുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ ”ഹേയ് സിനാമികാ” ക്ക് വലിയ പ്രതീക്ഷ തന്നെയാണ്. തമിഴ്,മലയാളം,തെലുഗ്, കന്നഡ ഭാഷകളില്‍ റിലീസ് ചെയ്യുന്ന സിനിമ പ്രശസ്തയായ നൃത്തസംവിധായിക ബ്രിന്ദ ആദ്യമായി സംവിധായക ആകുന്ന ചിത്രം കൂടിയാണ് .ദുൽഖറിന്റെ 33-ാമത്തെ ചിത്രം കൂടിയാണ് ഹേയ് സിനാമിക

പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിന്റെ മകനും ഗാനരചയിതാവും ആയ മധന്‍ കര്‍ക്കിയാണ് രചയിതാവ്. കാജല്‍ അഗര്‍വാളും അദിതി റാവു ഹൈദാരി എന്നിവര്‍ നായികമാര്‍ ആകുന്ന ചിത്രം ഗോവിന്ദ് വസന്ത് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

ഇതിനകം തന്നെ ചിത്രത്തിന്റെ പാട്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു.

റൊമാന്റിക് കോമഡി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഹേയ് സിനാമിക നിര്‍മ്മിച്ചിരിക്കുന്നത് ജിയോ സ്റ്റുഡിയോസ്, ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ്, വയാകോം 18 എന്നിവരാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here