
പ്രസവത്തിനു ശേഷം ശരീരം പൂർവാവസ്ഥയിലെത്താനെടുക്കുന്ന സമയം പലതാണെങ്കിലും പൊതുവേ പറഞ്ഞാൽ ആദ്യത്തെ ആറ് ആഴ്ച വിശ്രമിക്കാനുള്ള സമയമാണ്. കുഞ്ഞിനെ എടുക്കുന്നതു മുതൽ മുലയൂട്ടുന്നതുവരെയുള്ള കാര്യങ്ങളെല്ലാം അമ്മ പഠിച്ചുവരുന്നതേയുള്ളൂ.
പ്രസവാനന്തര മാനസിക ബുദ്ധിമുട്ടുകളുടെ സമ്മർദം വേറെയും കാണും. അതുകൊണ്ട് ഈ ഘട്ടത്തിൽ എങ്ങനെ പഴയ രൂപത്തിലേക്ക് എത്തും എന്നു വേവലാതിപ്പെടുകയല്ല വേണ്ടത്. മാനസികമായും ശാരീരികമായും നല്ലവണ്ണം റിലാക്സ് ചെയ്ത് കുഞ്ഞുമായുള്ള നിമിഷങ്ങൾ ആസ്വദിക്കുക.
എന്നാൽ, ആദ്യത്തെ ആറ് ആഴ്ചയിൽ തന്നെ കീഗൽ വ്യായാമങ്ങൾ ചെയ്യാം.പെൽവിക് ഫ്ളോർ പേശികളെ അയച്ചും മുറുക്കിയും ചെയ്യുന്ന വ്യായാമങ്ങളാണ് കീഗൽ വ്യായാമങ്ങൾ. പ്രസവത്തെ തുടർന്ന് അയഞ്ഞ പെരിനിയൽ പേശികളെ ശക്തിപ്പെടുത്താൻ ഈ വ്യായാമം സഹായിക്കും. ആദ്യം ഒന്നോ രണ്ടോ സെറ്റ് വച്ച് ദിവസം ഒന്നോ രണ്ടോ തവണ ചെയ്തു തുടങ്ങാം.
സാധാരണ പ്രസവമാണെങ്കിൽ രണ്ടാം ദിവസം മുതൽ സമയം കിട്ടുമ്പോൾ അൽപനേരം മെല്ലെ നടക്കാം. ഇതു രക്തയോട്ടം സുഗമമാക്കാനും ഗ്യാസ് കെട്ടിക്കിടന്നു പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും സഹായിക്കും.
സിസേറിയൻ കഴിഞ്ഞവരിൽ ആദ്യ ആഴ്ച കഴിയുമ്പോൾ മെല്ലെയുള്ള നടത്തം ആരംഭിക്കാം. എന്നാൽ സിറ്റ് അപ് പോലെ വയറ് കുറയ്ക്കാനുള്ളതെന്നു വിശേഷിപ്പിക്കുന്ന വ്യായാമങ്ങൾ പ്രസവശേഷം ഉടനെ ചെയ്യാതിരിക്കുകയാണ് നല്ലത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here