ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് ചൂടുയരുന്നു…പരസ്യപ്പോര് ശക്തമാക്കി മോദിയും യാദവും

ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് ചൂടുയരുന്നു ദിവസങ്ങള്‍ക്കുള്ളില്‍ തിരഞ്ഞെടപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള പരസ്യപ്പോര് ശക്തമാകുകയാണ്. യൂപിയിലെ മുന്‍ സര്‍ക്കാരുകളെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയപ്പോള്‍ ബിജെപി സര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ ഉയര്‍ത്തിക്കാട്ടി അഖിലേഷ് യാദവും തിരിച്ചടിച്ചു.

ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള പരസ്യപ്പോര് രൂക്ഷമാകുകയാണ്. ഉത്തര്‍പ്രദേശിലെ മുന്‍ സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും തന്നെ ചെയ്തില്ലെന്നും അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ നല്‍കിയിരുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.

ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ വികസനത്തിന് വേണ്ടിയാണ് ആഗ്രഹിക്കുന്നതെന്നും, ഉത്തര്‍പ്രദേശിലെ വികസനം മുഖം ബിജെപി ആണെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു. അതെ സമയം ബിജെപിയെ ശക്തമായി വിമര്‍ശിച്ച് അഖിലേഷ് യാദവും രംഗത്തെത്തി.

യുപിയില്‍ ഭരണ വിരുദ്ധ വികാരം കാരണം എസ്പി-ആര്‍എല്‍ഡി സഖ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ 403 നിയമസഭാ സീറ്റുകളില്‍ 400 എണ്ണം നേടുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഹത്രാസ് ബലാത്സംഗക്കേസിലെ , ഇരയ്ക്ക് ശരിയായ ചികിത്സയോ, മരണശേഷം മാന്യമായ ശവസംസ്‌കാരമോ ലഭിച്ചില്ലെന്നും. ബിജെപി സര്‍ക്കാരിന്റെ കഴിവ് കേട് വ്യക്തമാക്കുന്ന സംഭവങ്ങളാണിതെന്നും അഖിലേഷ് യഥാവ് വിമര്‍ശിച്ചു.

അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സഖ്യവും ബി.ജെ.പിയും തമ്മിലാണ് പ്രധാനമായും ഉത്തര്‍പ്രദേശില്‍ നേര്‍ക്കുനേര്‍ മത്സരം നടക്കുന്നത്.എക്കാലത്തേയും പോലെ വര്‍ഗീയതയും രാമക്ഷേത്രവും തന്നെ ഉയര്‍ത്തിപ്പിടിച്ചാണ് ബ.ജെ.പി ഇത്തവണയും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. രാമക്ഷേത്രത്തിന് പുറമെ കാശിക്ഷേത്രവും മഥുരയും ഇത്തവണ ബി.ജെ.പി പ്രചരണായുധമാക്കുന്നുണ്ട്.എന്നാല്‍, പ്രാദേശിക-ചെറുപാര്‍ട്ടികളെ ഒപ്പം നിര്‍ത്തി ഉത്തര്‍പ്രദേശ് പിടിക്കാമെന്നാണ് അഖിലേഷ് കണക്കു കൂട്ടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News