ചരഞ്ജിത്ത് സിംഗ് ചന്നി പഞ്ചാബ് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ആം അദ്മി മുഖ്യമന്ത്രി സ്ഥാനാര്‍ഥി

തമ്മിലടികള്‍ക്കും പരസ്യപോരിനും ശേഷമാണ് പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. പിസിസി അധ്യക്ഷന്‍ നവ്‌ജോത് സിങ്ങിനെ അട്ടിമറിച്ചുകൊണ്ട് ചരണ്‍ഞ്ജിത്ത് സിംഗ് ചന്നിയെയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. പ്രവര്‍ത്തകര്‍ക്കിടയിലും സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ചും പാര്‍ട്ടി നടത്തിയ സര്‍വേ ചന്നിക്ക് അനുകൂലമായതിനെത്തുടര്‍ന്നാണ് തീരുമാനം.അതെ സമയം കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ആം അദ്മി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭഗവത് മന്‍ റംഗത്തെത്തി.

പഞ്ചാബ് കോണ്‍ഗ്രസിലെ ആഭ്യന്തര പോരിന് താത്കാലിക ആശ്വാസം നല്‍കുന്നതാണ് പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രഖ്യാപനം. പഞ്ചാബി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ചരഞ്ജിത്ത് സിംഗ് ചെന്നി നയിക്കുമെന്നാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

വളരെ കുറവ് നാളുകള്‍ കൊണ്ട് ചന്നി പഞ്ചാബില്‍ ജനസമ്മതി ആര്‍ജിച്ചത് തന്നെയാണ് ചന്നിയെ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കാന്‍ പ്രാപ്തനാക്കിയത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് തൊട്ട് മുന്നേയുള്ള ദിവസം വരെ ഇടഞ്ഞു നിന്ന സിദ്ദു കഴിഞ്ഞ ദിവസം ചുവട് മാറ്റി രംഗത്ത് എത്തിയിരുന്നു. സ്ഥാനമാനങ്ങള്‍ ആഗ്രഹമില്ലെന്നും പഞ്ചാബിലെ ജനങളുടെ സ്‌നേഹം മാത്രമാണ് ലക്ഷ്യമെന്ന് പറഞ്ഞ സിദ്ദു, രാഹുല്‍ ഗാന്ധിയുടെ നിലപാടുകള്‍ക്കും തീരുമാനങ്ങള്‍ക്കും ഒപ്പം മുന്നോട്ട് പോകുമെന്നും പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തിരഞ്ഞെടുത്ത തീരുമാനം തന്റേതല്ലെന്നും പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ള മുഖ്യമന്ത്രിയെ ആഗ്രഹിക്കുന്ന പഞ്ചാബിലെ ജനങ്ങളുടെതാണെന്നും പ്രഖ്യാപനം നടത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രിയുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ചന്നി, സിദ്ധു, ജാഖര്‍ എന്നിവരുമായി ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇത്തവണ പഞ്ചാബില്‍ രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് ചന്നി മത്സരിക്കുന്നത്. ഛന്നിയുടെ മരുമകന്‍ ഭൂബീന്ദര്‍ സിംഗ് ഹണിയെ ഇ ഡി അറസ്റ്റ് ചെയ്തതിനു പിന്നാലെ ഛന്നിക്കെതിരെ ആം ആംദ്മി പാര്‍ട്ടിയും ശിരോമണി അകാലിദളുംഅഴിമതി ആരോപണങ്ങളുന്നയിച്ചിരുന്നു. എന്നാല്‍, ഇത്തരം ആരോപണങ്ങളെ തള്ളിക്കളഞ്ഞാണ് ഛന്നിയെ തന്നെ മുന്നില്‍ നിര്‍ത്തി തെരെഞ്ഞെടുപ്പിനെ നേരിടാനുള്ള കോണ്‍ഗ്രസ് തീരുമാനം. അതിനിടെ കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭഗവത് മാന്‍ രംഗത്തെത്തി.. കോണ്‍ഗ്രസ് അഴിമതിക്കാരുടെ പാര്‍ട്ടി ആണെന്നും 10 മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചാലും പഞ്ചാബില്‍ ആം അദ്മി അധികാരത്തില്‍ വരുമെന്ന് ഭഗവത് മാന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News