അഞ്ചര കിലോ കഞ്ചാവുമായി യുവാവ് താമരശ്ശേരിയില്‍ പൊലീസിന്റെ പിടിയിലായി. പരപ്പന്‍പൊയില്‍ കതിരോട് പൂളക്കല്‍ ജയന്തിനെയാണ് റൂറല്‍ എസ് പി യുടെ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.
റൂറല്‍ ജില്ലാ പൊലീസ് മേധാവി എ ശ്രീണിവാസ് ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രത്യേക സ്‌കാഡിലെ എസ് ഐ മാരായ വി കെ സുരേഷ്, രാജീവ് ബാബു, സി പി ഒ ശോഭിത്ത്, താമരശ്ശേരി സ്റ്റേഷനിലെ എസ് ഐ മാരായ സനൂജ്, മുരളീധരന്‍, കോടഞ്ചേരി എസ് ഐ അഭിലാഷ്, എ എസ് ഐ ജയപ്രകാശ്, സി പി ഒ റഫീഖ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. രാത്രി ഏഴ് മണിയോടെ താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റിന് സമീപത്തുവെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here