മീഡിയ വണ്‍ ചാനലിന്റെ സപ്രേഷണം വിലക്കിയ സംഭവം; ഹര്‍ജി നാളെ പരിഗണിക്കും

മീഡിയ വണ്‍ ചാനലിന്റെ സപ്രേഷണം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ചാനല്‍ അധികൃതര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നാളെപരിഗണിക്കും. അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിലെ ഫയലുകള്‍ ഹാജരാക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഫയലുകള്‍ നാളെ കേന്ദ്ര സര്‍ക്കാര്‍ ഹാജരാക്കും. സംപ്രേഷണം തുടരാന്‍ ചാനലിന് സിംഗിള്‍ ബഞ്ച് നല്‍കിയ അനുമതി നാളെ അവസാനിക്കും.

ചാനലിന് സംപ്രേഷണ അനുമതി നിഷേധിച്ചതിന്റെ കാരണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറിയിരുന്നു. രഹസ്യന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടി എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം.

അനുമതി നിഷേധിച്ചതിന്റെ കാരണങ്ങള്‍ പരസ്യപ്പെടുത്താന്‍ സാധിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വാദം നിയമവിരുദ്ധവും കേട്ടുകേള്‍വിയില്ലാത്തതും, മാധ്യമ സ്വാതന്ത്ര്യ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനവുമാണെന്ന് ചാനലിന്റ വാദം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News