മോദി സാരി പോലൊരു വേഷത്തിൽ: ഫാൻസി ഡ്രെസ്സെന്ന് സോഷ്യൽ മീഡിയ

സൈനിക വേഷം ധരിച്ചത്തിന്റെ പേരിൽ എയറിൽ കയറിയ മോദി നിലത്തിറങ്ങും മുൻപ് വീണ്ടും അടുത്തൊരു ഫാൻസി ഡ്രസ്സ് വൈറലാകുന്നു. ഇത്തവണ സൈനിക വേഷമോ, സന്യാസി വേഷമോ അല്ല സാരി പോലൊരു വേഷത്തിലാണ് മോദിജി പ്രത്യക്ഷപെട്ടത്. ഇതോടെ ട്രോളുകളുമായി സോഷ്യൽ മീഡിയയും രംഗത്തെത്തി.

ട്രോളന്മാർ ഏറ്റെടുത്തത് മോദിയുടെ ഫാൻസി ഡ്രസ്സ് ആണെങ്കിൽ ആ പോസ്റ്റിന് ചുവടെ കമന്റ് ചെയ്ത സോഷ്യൽ മീഡിയ ഉപയോക്താക്കൾ പങ്കുവയ്ക്കുന്നത് രാജ്യത്തെ പൗരന്മാർ എന്ന നിലയിൽ തങ്ങളുടെ ആശങ്കയാണ്.

11–ാം നൂറ്റാണ്ടിലെ ഭക്ത സന്യാസിയും സാമൂഹിക പരിഷ്കർത്താവുമായ ശ്രീ രാമാനുജാചാര്യയുടെ 216 അടി ഉയരമുള്ള സമത്വ പ്രതിമ രാഷ്ട്രത്തിനു സമർപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി ഹൈദരാബാദ്  എത്തിയത് .

രാജ്യം നാളിന്നു വരെ കണ്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴും പ്രധാനമന്ത്രി പ്രതിമകൾ പണിയുന്ന തിരക്കിലാണെന്ന കാര്യം ഏറെ ലജ്ജാകരമാണെന്ന് സോഷ്യൽ മീഡിയ പറയുന്നു .മോദി സർക്കാർ അധികാരത്തിൽ വന്നത് മുതൽ പട്ടിണിയുടെ ഗ്രാഫ് മുകളിലേയ്ക്കാണ്. പട്ടിണിയുടെ കാര്യത്തിൽ 116 രാജ്യങ്ങളിൽ 101–-ാം സ്ഥാനത്താണ് ഇന്ത്യയെന്ന കാര്യം മറന്നുകൊണ്ടാണ് പ്രധാനമന്ത്രി മുന്നോട്ട് പോകുന്നത്.

തൊഴിലില്ലാഴ്മ മൂലം ജനത ആത്മഹത്യയിലേക്ക് വഴുതി വീഴുമ്പോൾ, കർഷകർക്ക് നൽകിയ ഉറപ്പ് ഇന്നും പാലിക്കാതെ , കൊവിഡ് പ്രതിരോധത്തിൽ വീഴ്ച പറ്റി ഗംഗയിലും സിന്ധുവിലും പാവപ്പെട്ടവരുടെ മൃതദേഹം ഒഴുകി നടന്നപ്പോൾ തുടങ്ങി ഇന്ത്യയുടെ സകല പ്രശ്നങ്ങൾക്ക് മുൻപിൽ കണ്ണടച്ച മോദി ഭരണകൂടം ഇപ്പോൾ വേഷം മാറി ജനതയെ ഒന്നടങ്കം പറ്റിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News