
വിദേശത്തെ ചികില്‍സക്ക് ശേഷം കേരളത്തില്‍ തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടികാഴ്ച്ച നടത്തി. കണ്ണൂര്‍ സര്‍വ്വകലാശാല വിഷയം മുന്‍നിര്‍ത്തി ചാന്‍സിലര്‍ സ്ഥാനം ഒഴിയുന്നു എന്ന് ഗവര്‍ണര്‍ പറഞ്ഞതിന് ശേഷം ഇതാദ്യമായിട്ടാണ് ഇരുവരും തമ്മില്‍ കാണുന്നത്.
മന്ത്രിസഭ പാസാക്കിയ ലോകായുക്ത ഓര്‍ഡിന്‍സില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പിടാത്ത സാഹചര്യത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ നടന്ന കൂടികാഴ്ച്ചക്ക് രാഷ്ട്രീയ മാനങ്ങള്‍ ഏറെയാണ് . ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുളള കൂടികാഴ്ച്ച ഒരു മണിക്കൂറിലധികം നീണ്ട് നിന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here