കോഴിക്കോട് അടച്ചിട്ട കടയ്ക്കുള്ളിൽ തീപിടിത്തം

കോഴിക്കോട് എരഞ്ഞിപ്പാലത്ത് അടച്ചിട്ട കടയ്ക്കുള്ളിൽ തീപിടിത്തം. നാട്ടുകാരുടേയും പൊലീസിന്റേയും സമയോചിതമായ ഇടപെടലിൽ വൻ അപകടം ഒഴിവായി.

രാത്രി ഏഴോടെ മലബാർ ആശുപത്രിക്ക് സമീപത്തെ ഡയാലി ബേക്കറിക്കുള്ളിലാണ് സംഭവം. ഞായാറാഴ്ച അവധിയായതിനാൽ കടതുറന്നിരുന്നില്ല, കടയ്ക്കുള്ളിൽ നിന്ന് ചെറിയതോതിൽ പുക പുറത്തേക്ക് കണ്ട പരിസരവാസികൾ പൊലീസിനെ അറിയിക്കുകയും പൊലീസെത്തി ഷട്ടർപൊളിച്ച് അകത്ത് കടക്കുകയുമായിരുന്നു.

വെള്ളിമാട് കുന്നിൽ നിന്ന് ഫയർഫോഴ് ടീം എത്തുമ്പഴേക്കും തീ അണച്ചിരുന്നു. ജ്യൂസർമെഷീനിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ഫയർഫോഴ്‌സ് ടീം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News