ദമാം എയര്‍പോര്‍ട്ടില്‍ വിമാനത്തില്‍ കയറുന്നതിനിടെ തൃശ്ശൂര്‍ സ്വദേശി കുഴഞ്ഞു വീണു മരിച്ചു

ദമാം എയര്‍പോര്‍ട്ടില്‍ വിമാനത്തില്‍ കയറുന്നതിനിടെ തൃശ്ശൂര്‍ സ്വദേശി കുഴഞ്ഞു വീണു മരിച്ചു. 25 വര്‍ഷം ആയി പ്രവാസ ജീവിതം നയിച്ചിരുന്ന തൃശൂര്‍ മുക്കാട്ടുകര, നെറ്റിശ്ശേരി നെല്ലിപ്പറമ്പില്‍ ഗിരീഷ് ആണ് മരിച്ചത്. 57 വയസായിരുന്നു .

സ്വകാര്യ കമ്പനിയില്‍ ബിസിനസ് ഡെവലപ്മന്റ് ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. രണ്ടു വര്‍ഷത്തിന് ശേഷം അവധിക്കായി കൊച്ചിയിലേക്കുള്ള ഫ്ളൈ ദുബായ് വിമാനത്തില്‍ ബോര്‍ഡിംഗ് ചെയ്യുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. എയര്‍പോര്‍ട്ട് അത്യാഹിത വിഭാഗം സ്ഥലത്തെത്തി സി.പി.ആര്‍ നല്‍കിയതിന് ശേഷം ഖതീഫ് സെന്‍ട്രല്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിചിരുന്നു.

ഖതീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെയും കമ്പനി അധികൃതരുടെയും നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here