ദിലീപിന്റെ വിധി ഇന്ന്

വധ ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

അസാധാരണമായ കേസാണിതെന്നും പ്രതിയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.എന്നാല്‍ ചെയ്യാത്ത കുറ്റം സമ്മതിപ്പിക്കാനാണ് പ്രോസിക്യൂഷന്‍ കസ്റ്റഡി ആവശ്യപ്പെടുന്നതെന്നായിരുന്നു ദിലീപിന്‍റെ വാദം.

ആരോപണങ്ങള്‍ സത്യവിരുദ്ധമാണെന്നും ഗൂഢാലോചനക്കുറ്റം നിലനില്‍ക്കില്ലെന്നും ദിലീപ് കോടതിയെ ബോധിപ്പിച്ചിരുന്നു.വിവിധ ദിവസങ്ങളിലായി വിശദമായ വാദം കേട്ട ശേഷമാണ് ജസ്റ്റിസ് പി ഗോപിനാഥ് ഇന്ന് രാവിലെ 10.15 ന് വിധി പറയുന്നത്.

അതേ സമയം നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജിയും ഇന്ന് മറ്റൊരു ബെഞ്ച് പരിഗണിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News